• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:35 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യയില്‍ പിടി മുറുക്കി ആഗോള ഹോസ്പിറ്റാലിറ്റി ഭീമന്മാര്‍

By Web Desk    May 7, 2018   
 
ആഗോള ഹോസ്പിറ്റാലിറ്റി രംഗത്തെ വമ്പന്മാര്‍ക്ക് ഇന്ത്യ ഒരു സുപ്രധാന മാര്‍ക്കറ്റ് ആയി മാറുകയാണ്. മാരിയറ്റ്, ഹയാത് എന്നീ ഭീമന്മാരുള്‍പ്പടയുള്ള അന്താരാഷ്ട്ര ഹോട്ടല്‍ ബ്രാന്‍ഡുകൾ ഇന്ത്യയില്‍ വന്‍ വിപുലീകരണ പദ്ധതികളാണ് ഒരുക്കുന്നത് .
 
തങ്ങളുടെ പ്രധാന ബ്രാന്‍ഡുകളെല്ലാം തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരികയും വന്‍ നഗരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു നഗരങ്ങളിലും സാന്നിധ്യമുറപ്പിക്കുക എന്ന തന്ത്രവും ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് വന്‍ ബ്രാന്‍ഡുകള്‍ പിടി മുറുക്കുന്നുവെന്നതിന്റെ സൂചനയാണ്.102 ഹോട്ടലുകളിലായ് 22,000 മുറികളുമായ് മാരിയറ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് മുന്നിട്ടു നില്കുന്നു. 50 പുതിയ ഹോട്ടലുകളിലായ് 12,000 മുറികള്‍ തുറക്കാന്‍ അവര്‍ക്കു പദ്ധതിയുണ്ട്.
 
ഹയാത് ഗ്രൂപ്പിന് ഇന്ത്യയില്‍ നിലവില്‍ 29 ഹോട്ടലുകളിലായ് 7,000 മുറികളുമുണ്ട്. ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ഇരട്ടിയാക്കുവാനും അവര്‍ ലക്ഷ്യമിടുന്നു . റാഡിസണ്‍ ഗ്രൂപ്പിന് 2018 ല്‍ ഒന്‍പതു ഹോട്ടലുകള്‍ തുറക്കാനും വര്‍ഷാന്ത്യത്തോടെ എണ്ണം 100 ലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്.
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News