• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്

By Web Desk    September 1, 2018   

തിരുവനന്തപുരം:ഇന്ധനവിലയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും വര്‍ദ്ധന.തുടര്‍ച്ചയായി രൂപയുടെ മൂല്യം കുറഞ്ഞ് കൊണ്ടിരക്കുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയോളം വര്‍ദ്ധന ഉണ്ടാകുമെന്നാണ് എണ്ണ കമ്ബനി അധികൃതരുടെ മുന്നറിയിപ്പ്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 75.22 രൂപയായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കെ വ്യാഴാഴ്ച രാത്രി ഡീസല്‍ ലിറ്ററിന് 29 പൈസയും പെട്രോളിന് 22 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് 81.66 രൂപയായി. വ്യാഴാഴ്ച അര്‍ധ രാത്രി നിലവില്‍വന്ന വിലവര്‍ധനയോടെ കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ഡീസലിന്റെ വില ലിറ്ററിന് 3.05 രൂപയും പെട്രോള്‍ വില 3.13 രൂപയും വീതമാണ് കൂടിയത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News