• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 അഖിലേന്ത്യാ ബന്ദിന് ശേഷവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നു

By Web Desk    September 11, 2018   

കോഴിക്കോട്:  അഖിലേന്ത്യാ ബന്ദിന് ശേഷവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ്  ഇന്ന് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05 രൂപയിലേക്ക് കുതിച്ചു. പ്രാദേശിക തീരുവകളും കടത്തുകൂലിയും കാരണമാണ് പര്‍ഭാനിയില്‍ എണ്ണവില മറ്റിടങ്ങളിലേതിനേക്കാള്‍ കൂടുന്നത്.

പെട്രോളിനും ഡീസലിനും ഏറ്റവുമധികം തീരുവ ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കേന്ദ്ര സംസ്ഥാന നികുതികളായി സംസ്ഥാനത്ത് പെട്രോളിനു മേല്‍ 65 ശതമാനത്തോളം തീരുവ നിലവിലുണ്ട്. കേന്ദ്ര നികുതിക്കു പുറമേ മഹാരാഷ്ട്ര പെട്രോളിനു മേല്‍ 25 ശതമാനം മൂല്യ വര്‍ധിത നികുതി ചുമത്തുന്നുണ്ട്. ഇതിനു പുറമേ സംസ്ഥാനത്ത് ഒമ്പതു രൂപ സര്‍ചാര്‍ജുമുണ്ട്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന്76രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന്  83.11 പൈസയും ഡീസലിന് 77 .15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News