• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:36 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫോബ്സ്: മലയാളികളിൽ ഒന്നാമത് യൂസഫലി

By Web Desk    March 7, 2019   
business-fob-malayalee

ദുബായ്∙ ഇന്ത്യക്കാരായ ധനികരിൽ മുകേഷ് അംബാനി ഒന്നാമൻ. മലയാളികളിൽ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിക്കാണ് ഒന്നാം സ്ഥാനം. ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവിപിള്ള രണ്ടാമത്. ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ധനികരുടെ പട്ടികയിൽ 3.5 ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ്, റിലയൻസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി ഒന്നാമതെത്തിയത്. പട്ടികയിലെ ആദ്യ 20 സ്ഥാനക്കാരിൽ ഏക ഇന്ത്യക്കാരനുമാണ് അദ്ദേഹം. യൂസഫലിക്ക് 32,900 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇന്ത്യക്കാരായ കോടീശ്വരന്മാരിൽ 19ാം സ്ഥാനം.

രവിപിള്ളയ്ക്ക് 27,300 കോടി രൂപയുടെ ആസ്തിയുണ്ട്. മലയാളികളിൽ സണ്ണിവർക്കി(16,800 കോടി), ക്രിസ് ഗോപാലകൃഷ്ണൻ(15,400കോടി), എസ്.ഡി. ഷിബുലാൽ (9,800കോടി), ഡോ.ഷംഷീർ വയലിൽ(9,800 കോടി), ടി.എസ് കല്യാണ രാമൻ(8,400കോടി), പി.എൻ.സി മേനോൻ(7700 കോടി) എന്നിവരും പട്ടികയിലുണ്ട്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ.131 ബില്യൺ ഡോളറാണ് (9 ലക്ഷം കോടി രൂപ) ആസ്തി. രണ്ടാം സ്ഥാനം ബിൽ ഗേറ്റ്സിന് (96.5 ബില്യൺ ഡോളർ). മുകേഷ് അംബാനി 13-ാം സ്ഥാനത്താണ്. അസി പ്രേംജി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ എന്നിവർ ഉൾപ്പെടെ 106 ഇന്ത്യക്കാർ പട്ടികയിൽ ഇടംപിടിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News