• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
02:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എസ്ബിഐ ഭവന വായ്പാ പലിശ നിരക്ക് കുറച്ചു

By Web Desk    February 11, 2019   
sbi

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് കുറച്ചു. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. 0.05 ശതമാനമാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയത്. രണ്ട് ദിവസം മുമ്പ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം നടന്നിരുന്നു.

യോഗത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനമായി കുറച്ചിരുന്നു. അതോടെ 6.50 ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി റിപ്പോ നിരക്ക് കുറഞ്ഞു. പണപ്പെരുപ്പം കുറഞ്ഞതിനാല്‍ പലിശ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തിയിരുന്നു.കഴിഞ്ഞ ഒക്ടോബറില്‍ പണനയ അവലോകന യോഗം നടന്നിരുന്നു. എന്നാല്‍ അന്ന് നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.

 

Tags: SBI
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News