• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇസ്രയേലിലേക്ക് നേരിട്ടുപറക്കാം

By Web Desk    March 11, 2019   
arikia

ഇസ്രയേലിന്റെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ആർകിയ കൊച്ചിയിലേക്ക് എത്തുന്നു. കൊച്ചി, ഗോവ എന്നിവിടങ്ങളിൽനിന്ന് ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ സെപ്റ്റംബറിൽ ആരംഭിക്കാനാണ് പദ്ധതി. വിശുദ്ധനാട് സന്ദർശകരെ ലക്ഷ്യമിട്ടാണ് പ്രധാനമായും സർവീസുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ സർവീസുകൾ തുടങ്ങുകയാണു ലക്ഷ്യം. ബുക്കിങ് അടുത്ത മാസം ആരംഭിക്കും.

1949ൽ ഇസ്രയേൽ ഇൻലാൻഡ് എയർലൈൻസ് എന്ന പേരിൽ ആരംഭിച്ച കമ്പനി ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിനെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന ആഭ്യന്തര സർവീസുകൾ 1950ൽ ആരംഭിച്ചു.

 

 2007ലാണ് ഇസ്രയേൽ സർക്കാർ ആർകിയയ്ക്ക് ഷെഡ്യൂൾഡ് ഓപ്പറേറ്റർ ലൈസൻസ് നൽകി. ഡബ്ലിനിലേക്കായിരുന്നു ആദ്യ വിദേശ സർവീസ്.

നിലവിൽ 8 വിമാനങ്ങളുപയോഗിച്ചാണ് സർവീസുകൾ നടത്തുന്നത്. രണ്ട് എയർബസ് എ321 വിമാനങ്ങളും ഒരു ബോയിങ് 757–300 വിമാനങ്ങളും രാജ്യാന്തര സർവീസുകൾക്കും രണ്ട് എംബ്രയർ 190 വിമാനങ്ങളും മൂന്ന് എംബ്രയർ 195 വിമാനങ്ങളും ആഭ്യന്തര സർവീസുകൾക്കും ഉപയോഗിക്കുന്നു. ഓർഡർ ചെയ്തിട്ടുള്ള 4 എയർബസ് വിമാനങ്ങൾ ഈ വർഷം മധ്യത്തോടെ ലഭിക്കുന്നതോടെയാണ് ഇന്ത്യയിലേക്കുള്ള പുതിയ സർവീസുകൾ തുടങ്ങുന്നത്.

ഇന്ത്യയിൽനിന്നുള്ള ഇസ്രയേൽ യാത്രക്കാരിൽ 60 ശതമാനവും വിശുദ്ധനാട് സന്ദർശകരാണ്. കൊച്ചിയിൽ യഹൂദർ ഇസ്രയേലിലുള്ളതും ഇവിടെനിന്നു നേരിട്ട് സർവീസ് തുടങ്ങാൻ പ്രചേദനമായിട്ടുണ്ട്.  ഇസ്രയേലിൽ നിന്നുള്ള യുവാക്കളുടെ ഇഷ്ടവിനോദസഞ്ചാര കേന്ദ്രമാണ് ഗോവ. ഈ കാരണങ്ങളാൽ ഇന്ത്യൻ സർവീസ് ലാഭകരമായി തുടരാനാകുമെന്നാണ് ആർകിയ അധിക‍ൃതരുടെ പ്രതീക്ഷ.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News