• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; പവന് 25000 രൂപ കടക്കുന്നത് ഇതാദ്യമായി

By Web Desk    February 20, 2019   
gold

സ്വര്‍ണവില കുതിക്കുന്നു. ഇന്ന് സ്വര്‍ണം പവന് കാല്‍ ലക്ഷം രൂപ പിന്നിട്ട് 25160 രൂപയിലെത്തി. ഇതാദ്യമായാണ് സ്വര്‍ണവില 25000 കടക്കുന്നത്. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണവില കുതിച്ചുയരുകയാണ്. ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്. ഇന്ന് പവന് കാല്‍ ലക്ഷം പിന്നിട്ട് സ്വര്‍ണവില 25160 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 24920 രൂപയായിരുന്നു.

ഗ്രാമിന് 3145 രൂപയാണ് ഇന്നത്തെ വില. ഫെബ്രുവരി 13ന് 24400 രൂപയില്‍ നിന്നാണ് വില കുതിച്ചുയര്‍ന്നത്. ഈ വര്‍ഷം മാത്രം പവന് 1500 രൂപയിലേറെ വര്‍ദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. യുഎസ് ചൈന വ്യാപാര തര്‍ക്കം നിലനില്‍ക്കുന്നതും ഡോളറിന്റെ മൂല്യം കുറഞ്ഞതുമാണ് സ്വര്‍ണവില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നതിന് വഴിവെച്ചത്. അമേരിക്കയിലെ ഭരണ പ്രതിസന്ധിയും വിലവര്‍ദ്ധനവിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തെ ആശ്രയിച്ചതും വിലവര്‍ദ്ധനവിന് ഇടയാക്കി.

2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ വില അടുത്തെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വിവാഹസീസണ്‍ ആരംഭിച്ചതും ആഭ്യന്തര വിപണിയില്‍ ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അത്യാവശ്യക്കാരല്ലാത്തവര്‍ വിപണിയില്‍ നിന്നും മാറിനില്‍ക്കുന്നത് ചെറുകിട വ്യാപാരികളുടെ കച്ചവടത്തേയും ബാധിക്കുന്നുണ്ട്.

Tags: Gold Rate
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News