• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
02:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയര്‍ത്തി കമ്പനികള്‍; നടപടിയെടുത്തില്ലെങ്കില്‍ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് വ്യാപാര സംഘടനകള്‍

By Web Desk    February 4, 2019   
cement

സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയര്‍ത്തി കമ്പനികള്‍. ഒരാഴ്ചക്കിടെ വര്‍ദ്ധിപ്പിച്ചത് 50 രൂപയോളം. വിലവര്‍ദ്ധനവിലൂടെ സിമന്റ് കമ്പനികള്‍ സംസ്ഥാനത്തെ കൊള്ളയടിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നുവെന്ന് നിര്‍മാണവിതരണ മേഖലയിലെ സംഘടനകള്‍. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്നും സംഘടനകള്‍.

ബഡ്ജറ്റില്‍ സിമന്റിന് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിക്ക് പുറമെ പ്രളയസെസും ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെ സിമന്റ് കമ്പനികള്‍ ബാഗ് ഒന്നിന് 50 രൂപയോളവും വര്‍ദ്ധിപ്പിച്ചു. ഇതോടെയാണ് നിര്‍മാണ മേഖല സ്തംഭിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് നിര്‍മാണവിതരണമേഖലയിലെ സംഘടനകള്‍ ആലോചിക്കുന്നത്. സിമന്റ് കമ്പനികള്‍ നിരന്തരം വില വര്‍ദ്ധിപ്പിക്കുമ്പോള്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് സംയുക്ത സംഘടനകള്‍ ആരോപിക്കുന്നത്. വിലനിയന്ത്രണത്തിനുള്ള റഗുലേറ്ററി ബോര്‍ഡ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്.

സര്‍ക്കാര്‍ സ്ഥാപനമായ മലബാര്‍ സിമന്റും വിലവര്‍ദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ സിമന്റ് വില നിലനില്‍ക്കുന്നത്. ഇതര സംസ്ഥാനങ്ങളെക്കാള്‍ 100 രൂപയോളം കൂടുതലാണിത്. സംസ്ഥാനത്തെ കൊള്ളയടിക്കുന്നതിലൂടെ 100 കോടിയോളം രൂപയാണ് ഓരോ കമ്പനികള്‍ നേടുന്നത്. നിര്‍മാണ വിതരണ ചെലവ് വര്‍ദ്ധിക്കാത്ത സാഹചര്യത്തിലുള്ള വിലവര്‍ദ്ധനവ് അംഗീകരിക്കാനാവില്ല.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ഈ കാലയളവില്‍ കമ്പനികള്‍ വിലവര്‍ദ്ധിപ്പിക്കുന്നത് പതിവാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒരു മാസത്തിനകം നിര്‍മാണ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിലേക്ക് പോകേണ്ടിവരുമെന്നും സംയുക്ത സംഘടനാ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം വില വര്‍ദ്ധിച്ചത് നിര്‍മാണമേഖലയെ ഗുരുതരമായി സ്വാധീനിക്കും. സര്‍ക്കാറിന്റെ നവകേരളാ നിര്‍മാണ പ്രവര്‍ത്തനങ്ങളേയും സിമന്റ് വില ബാധിക്കും.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News