• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:41 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഗ്രാമിന് 3075 രൂപ

By Web Desk    January 30, 2019   
gold rate

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3075 രൂപയായി. പവന് 200 രൂപ കൂടി 24,600 രൂപയായി. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

വിവാഹ ഉത്സവ സീസണ്‍ ആരംഭിച്ചതും വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. എന്നാല്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. അതേ സമയം രാജ്യാന്തര വിപണിയിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. 71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം. അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1313 ഡോളര്‍ എന്ന നിരക്കിലാണ്. അതോടൊപ്പം രാജ്യത്തെ സ്വര്‍ണഇറക്കുമതിയും ഗണ്യമായികുറഞ്ഞിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ തങ്കക്കട്ടിയുടെ ലഭ്യതയ്ക്കാണ് ഇതോടെ കുറവ് വന്നത്. ഈ വര്‍ഷം അവസാനത്തോടെ അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില 1400 ഡോളര്‍ കടക്കുമെന്നാണ് പ്രവചനം. 201920 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും വരും ദിനങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. മാന്ദ്യസമയത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടാറുണ്ട്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News