• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:33 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിദേശ കറൻസിയിലും ബാങ്ക് അക്കൗണ്ട് ആകാം

By Web Desk    March 11, 2019   
dollar

ഏതാനും വർഷങ്ങളായി കുവൈത്തിലെ ഒരു യൂറോപ്യൻ കമ്പനിയിൽ ജോലി ചെയ്യുന്ന എനിക്ക് ഫാമിലി വീസ ഉണ്ട്. കുടുംബസമേതമാണ് വിദേശത്തു താമസം. രണ്ട് മക്കളുടെ എൻട്രൻസ് പരിശീലനത്തിനും കഴിഞ്ഞ പ്രളയത്തിൽ വീടിനുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനുമൊക്കെയായി വിദേശത്തെ ജോലി നിർത്തി തൽക്കാലം നാട്ടിലേക്കു തിരിച്ചുവരാൻ ആലോചിക്കുന്നു. കുവൈത്തിൽ ചില നിക്ഷേപങ്ങളും ഇൻഷുറൻസ് പോളിസികളും മറ്റും സമ്പാദ്യമായി ഉണ്ട്. കുട്ടികളുടെ അഡ്മിഷൻ ശരിയായശേഷം ഒറ്റയ്ക്കു വിദേശത്തേക്ക് മടങ്ങിപ്പോരാമെന്നും കരുതുന്നു. നാട്ടിൽ തിരിച്ചെത്തിയാൽ ബാങ്ക് അക്കൗണ്ടുകൾ ഡോളർ അക്കൗണ്ടുകളായി നിലനിർത്താനാകുമോ? നാട്ടിൽ തന്നെ നിൽക്കുന്ന ഭാര്യയുടെ പേരുകൂടി ചേർത്ത് ജോയിന്റ് ഡോളർ അക്കൗണ്ട് അനുവദിക്കുമോ?

എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രവാസി എന്നോ തദ്ദേശവാസി എന്നോ വ്യത്യാസമില്ലാതെ വിദേശ കറൻസികളിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ഇടപാടുകൾ നടത്തുന്നതിനും അനുമതിയുണ്ട്. റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ടുകൾ എന്നറിയപ്പെടുന്ന ആർഎഫ്സി അക്കൗണ്ടിൽ വിദേശത്തുനിന്നു ലഭിച്ച പണം മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇന്ത്യയിലേക്കു മടങ്ങിവരുന്ന പ്രവാസികൾക്ക് തങ്ങൾ വിദേശത്തുനിന്നു സമ്പാദിച്ച പണം വിദേശ കറൻസികളായിത്തന്നെ ഇത്തരം അക്കൗണ്ടുകളിൽ സൂക്ഷിക്കാം. മാത്രമല്ല, ഭാര്യയുടെയോ അടുത്ത ബന്ധുക്കളുടെയോ പേരു രണ്ടാമതായി ചേർത്ത് ഫോർമർ ഓർ സർവൈവർ എന്ന രീതിയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങുന്നതിനും സാധിക്കും.

വ്യക്തികൾക്ക് പ്രവാസി പരിഗണന ചാർത്തി നൽകുന്നത് പ്രധാനമായും ആദായ നികുതി നിയമം, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അഥവാ ഫെമ എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിനുപുറമെ റിസർവ് ബാങ്ക് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിബന്ധനകളും ബാധകമാണ്. വിദേശ കറൻസികളും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്കിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സമ്പാദ്യത്തിൽ ചോർച്ചയുണ്ടാക്കുന്നതടക്കമുള്ള നഷ്ടസാധ്യതകൾ തടയുന്നതിന് റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ടുകൾ ഉപകരിക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News