• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിപിഎം ബിജെപി സംഘര്‍ഷം തുടരുന്ന കോഴിക്കോട് വീണ്ടും വീടുകള്‍ക്ക് നേരെ ബോംബേറ്

By shahina tn    January 14, 2019   
kkd-bomp-attack

സിപിഐഎം-ബിജെപി സംഘര്‍ഷം തുടരുന്ന കോഴിക്കോട്ട് ഇന്നും വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പയ്യോളിയിലെ ആവിത്തറേമ്മല്‍ സത്യന്റെ വീടിന് നേരേയാണ് ബോംബേറ്. സ്‌ഫോടനത്തില്‍ വിടീന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയായാണ് പയ്യോളിയിലെ വീടുകള്‍ക്ക് നേരേയുള്ള ബോംബേറ്.

സിപിഎം പ്രവര്‍ത്തകനായ ആവിത്താറേമ്മല്‍ സത്യന്റെ വീടിനുനേരേയാണ് ഇന്ന് പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ന്നു. ബോംബെറിഞ്ഞതിന് ശേഷം കടന്നുകളഞ്ഞ മൂന്നുപേരെ വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൊയിലാണ്ടിയിലും പേരാമ്പ്രയിലും ബിജെപിസിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കപ്പെട്ടിരുന്നു.

കൊയിലാണ്ടിയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നതല്ലാതെ ജില്ലാഭരണകൂടം സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ നടപടിയൊന്നും ഇതുവരേയും എടുത്തിട്ടില്ല. കഴിഞ്ഞ പതിനൊന്നിന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. പൊലീസ് ആക്ട്പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടും സംഘര്‍ഷത്തിന് അയവുവരാത്തതിനെ തുടര്‍ന്ന് പൊലീസിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News