• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സുല്‍ത്താന്‍ ബത്തേരിയില്‍ ഉഗ്രസ്‌ഫോടനം; പുരുഷനും സ്ത്രീയും മരിച്ചു

By Ajay    April 26, 2019   

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പുരുഷനും സ്ത്രീയും സ്‌ഫോടനത്തില്‍ മരിച്ചു. നായ്ക്കട്ടി സ്വദേശികളൂം സുഹൃത്തുക്കളുമായ ബെന്നി, അമല എന്നിവരാണ് മരിച്ചത്. ബെന്നി ശരീരത്തില്‍ സ്‌ഫോടക വസ്തു വച്ചു കെട്ടി അമലയുടെ വീട്ടില്‍ എത്തുകയായിരുന്നു എന്നാണ് സൂചന.

ഇന്ന് ഉച്ചയ്ക്കാണ് നായ്ക്കട്ടി സ്വദേശി നാസറിന്റെ വീട്ടില്‍ സ്‌ഫോടനം നടന്നത്. നാസറിന്റെ ഭാര്യയാണ് അമല.  സമീപത്തെ പള്ളിയില്‍ ജുമാ നിസ്‌കാരത്തിനെത്തിയവരാണ് സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയത്.

പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുവിന്റെ ഉറവിടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News