• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MARCH 2019
SATURDAY
11:53 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി

By shahina tn    December 22, 2018   
sbi

ദില്ലി: മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി രൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരമുള്ളത്. സൗജന്യ തവണകള്‍ക്ക് പുറമെ എടിഎമ്മില്‍നിന്ന് ഇടപാടുകള്‍ നടത്തിയതും പിഴയ്ക്ക് കാരണമായി. മൂന്നര വര്‍ഷംകൊണ്ടാണ് ബാങ്കുകള്‍ ഇത്രയും തുക ഈടാക്കിയത്.

2012ല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായിരുന്ന എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ നിര്‍ത്തലാക്കി. 2017 ഏപ്രിലില്‍ പിഴ വീണ്ടും തുടങ്ങി. 2017 ഒക്ടോബറില്‍ പിഴ സംഖ്യ കുറച്ചുവെന്നും എഴുതിനല്‍കിയ മറുപടിയില്‍ പറയുന്നു.

ജന്‍-ധന്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടിതില്ല. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതുണ്ട്. മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചുമാണ് സൗജന്യ എടിഎം ഇടപാടുകള്‍അനുവദിച്ചിരിക്കുന്നു. 

Tags: SBI Bank
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News