• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍ സിന്ധുവിന് ജയത്തുടക്കം; സമീര്‍ വര്‍മക്ക് തോല്‍വി

By ansa    December 12, 2018   
badminton

ബീജീംഗ്: ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍, ഇന്ത്യയുടെ പി.വി.സിന്ധുവിന് ജയത്തുടക്കം. മരണഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ,നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാന്റെ അകാനി യാമാഗുച്ചിയെ സിന്ധു തോൽപ്പിച്ചു.

കടുത്ത പോരാട്ടത്തില്‍ , പിന്നിൽ നിന്ന് പൊരുതിക്കയറിയാണ് സിന്ധുവിന്‍റെ ജയം. സ്കോര്‍ 24-22, 21-15. രണ്ട് ഗെയിമിലും , ഇടവേളയിൽ സിന്ധു പിന്നിലായിരുന്നു.ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്, അമേരിക്കന്‍ താരം ബെയ്വന്‍ ഷാങ് എന്നിവരെയും ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധു നേരിടണം. അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സമീര്‍ വര്‍മ ആദ്യ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോയോട് തോറ്റു. സ്കോര്‍ 21-18, 21-6.

സീസണിലെ 8 മികച്ച കളിക്കാര്‍ മാത്രമാണ് ലോക ടൂര്‍ ഫൈനല്‍സിൽ മത്സരിക്കുന്നത്. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയില്‍ പി വി സിന്ധുവിനൊപ്പം തായ് സു യിങ്, അകാനെ യമാഗുച്ചി, ബെയ്വെന്‍ സാംഗ് എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന സമീര്‍ വര്‍മക്ക് കെന്റോ മൊമോട്ടക്ക് പുറമെ ടോമി സുഗിയാര്‍ട്ടോ, കാന്റഫോണ്‍ വാംഗ്കാറോയന്‍ എന്നിവരുമുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News