• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോകത്തിലെ ഏറ്റവും സുരക്ഷിത കാര്‍;  വോള്‍വോ XC60 സ്വന്തമാക്കി മണിയന്‍പിള്ള രാജു 

By Web Desk    September 25, 2018   
 XC60

ലോകത്തിലെ ഏറ്റവും സുരക്ഷിത കാര്‍ വോള്‍വോ XC60 ഇനി കേരളത്തിന് സ്വന്തം. മലയാളി നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവാണ്   വോള്‍വോ XC60 സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മണിയന്‍പിള്ള രാജു ഏകദേശം 55.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള വാഹനം സ്വന്തമാക്കിയത്. അദ്ദേഹം വാഹനം വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

സുരക്ഷാ ഏജന്‍സിയായ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും നേടി XC60 കഴിഞ്ഞ വര്‍ഷം മികച്ച ഓഫ്-റോഡര്‍ എന്ന പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഡിസംബറില്‍ ഇന്ത്യയില്‍ എത്തിയ വാഹനത്തില്‍ അത്യാധുനിക സംവിധാനങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെന്നതാണ് പ്രധാന പ്രത്യേകത. മുതിര്‍ന്ന യാത്രക്കാര്‍ക്ക് 98 ശതമാനം സുരക്ഷയാണ് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ സ്വീഡിഷ് വാഹനനിര്‍മ്മാതാക്കാളായ വോള്‍വോയുടെ XC60 വാഗ്ദാനം ചെയ്യുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News