• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
04:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആനകളെ വീണ്ടും കളത്തിലിറക്കി റോയല്‍ എന്‍ഫീല്‍ഡിനെ ട്രോളി ബജാജ് : ഇത്തവണ മൂന്ന് പരസ്യങ്ങള്‍

By Web Desk    February 4, 2018   

വാഹന രംഗത്ത് നിര്‍മ്മാതാക്കള്‍ തമ്മില്‍ മത്സരം പതിവാണ്. ഒരു കമ്പനി പുതിയ മോഡലിറക്കിയാല്‍ അതിനെ വെല്ലുന്ന അല്ലെങ്കില്‍ അതേ മോഡല്‍ വാഹനം ഇറക്കിയാണ് മത്സരം മുറുക്കുന്നത്. ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി നേരത്തെ പൊങ്കാലകള്‍ ഏറ്റുവാങ്ങിയ ബജാജ് വീണ്ടും പരസ്യവുമായി എത്തി വീണ്ടും പൊങ്കാലകള്‍ വാരിക്കൂട്ടുകയാണ്. ഇത്തവണ ഒന്നല്ല, മൂന്ന് പരസ്യങ്ങളാണ് ബുള്ളറ്റിനെ കളിയാക്കാനായി പുറത്തിറക്കിയിരിക്കുന്നത്. ബുള്ളറ്റ് കൈകാര്യം ചെയ്യാനുള്ള പ്രയാസവും ബ്രേക്കിലെ പോരായ്മയും രാവിലെ സ്റ്റാര്‍ട്ടാകാനുള്ള ബുദ്ധിമുട്ടുമാണ് പരസ്യത്തിലെ വിഷയങ്ങള്‍. മൂന്ന് അവസരത്തിലും ബജാജ് ഡോമിനാര്‍ എങ്ങനെ പെരുമാറുമെന്നും പരസ്യത്തില്‍ കാണാം.ആനകളെയാണ് ഇത്തവണയും ബുള്ളറ്റിനെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ആനകള്‍ അനങ്ങിവരുമ്പോഴേക്കു ഡോമിനാര്‍ അതിര്‍ത്തികടക്കുമെന്നും ബജാജ് പറഞ്ഞുവയ്ക്കുന്നു. ഇവ പുറത്തുവന്നതിന്റെ പിന്നാലെ പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് പൊങ്കാല ആരംഭിച്ചിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News