• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 'ഒമ്നി' യാത്ര നിര്‍ത്തുന്നു 

By Web Desk    October 31, 2018   
omni

ന്യൂഡല്‍ഹി: വില്ലന്മാരുടെ വാഹനം എന്നറിയപ്പെടുന്ന മാരുതി സുസുക്കിയുടെ  'ഒമ്നി' യാത്ര നിര്‍ത്തുന്നു. 2020 ഒക്ടോബറോടെ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം) രാജ്യത്തു നടപ്പിലാകുന്നതോടുകൂടി 'ഒമ്നി'യുടെ നിര്‍മ്മാണവും ഓട്ടവും നിര്‍ത്തുമെന്നാണ് സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അറിയിച്ചിരിക്കുന്നത്. BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം) സുരക്ഷാ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തിലാണ് ഒമ്നി കളം വിടാന്‍ തയ്യാറെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

എന്നും വാഹനത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നവരാണ് മാരുതി. എന്നാല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിന് മാരുതി കുടുംബത്തിലെ ചില കാറുകള്‍ക്ക് കഴിയില്ല. വാഹനത്തിന്റെ മോഡലിന് എത്രത്തോളം പ്രശസ്തിയുണ്ടെങ്കിലും അതിന്റെ സുരക്ഷാ നിലപാടുകളില്‍ കമ്പനി മയം വരുത്തില്ല. ഇതുകൊണ്ടാണ് ഒമ്നി പിന്‍വലിക്കുന്നതെന്ന് ആര്‍സി ഭാര്‍ഗവ അറിയിച്ചു.സുരക്ഷയെ മുന്‍നിറുത്തിയാണ് മാരുതി 800 പിന്‍വലിച്ചത്.1984 ലാണ് ഇന്ത്യയിലേക്ക് ഒമ്നിയുടെ കടന്നു വരവ്. 34 വര്‍ഷമായ ഒമ്നിയെ രണ്ടുതവണ മാത്രമെ കമ്പനി പരിഷ്‌കരിച്ചിട്ടുള്ളൂ.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News