• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നെക്‌സോണ്‍ JTP വിപണിയിലേക്ക്

By Web Desk    September 16, 2018   
nexon jtp

ടാറ്റയ്ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കി നല്‍കിയ മോഡലാണ് കോംപാക്ട് എസ്യുവിയായ നെക്സോണ്‍. ഇപ്പോഴിതാ നെക്സോണ്‍ JTP വിപണിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ദീപാവലിക്ക് മുന്നോടിയായി ടാറ്റ ടിയാഗൊ JTP പതിപ്പും സെഡാന്‍ മോഡലായ ടിഗോറിന്റെ JTP എഡീഷനും വിപണിയിലെത്തുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ അറിയിച്ചിരുന്നു. പുതിയ ടിയാഗൊ JTP പതിപ്പ് വരുന്നകാര്യം ടിയാഗൊ NRG ഹാച്ച്ബാക്കിന്റെ അവതരണ വേളയിലാണ് ടാറ്റ വ്യക്തമാക്കിയത്. ആറു ലക്ഷമാണ് ടിയാഗോയ്ക്ക് വില വരുന്നത്. ഈ രണ്ട് മോഡലുകള്‍ക്കും ശേഷം നെക്സോണിന്റെ JTP പുറത്തിറക്കുമെന്നാണ് വിവരം.

സ്‌പോര്‍ട്ടി ഭാവത്തിലാണ് നെക്‌സോണ്‍ JTP പുറത്തിറക്കുന്നത്. പ്രോജക്ഷന്‍ ഹെഡ്‌ലാമ്ബ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീലുകള്‍, ജെഡിപി ബാഡ്ജിങ് എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രത്യേകത. ലെതര്‍ ഫിനീഷിങ് നല്‍കിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, സീറ്റുകള്‍ എന്നിവയ്ക്ക് പുറമെ, ആക്‌സിലറേറ്റര്‍, ബ്രേക്ക്, ക്ലെച്ച്‌ എന്നീവയ്ക്ക് അലുമിനിയം പെഡലുകളുമാണ് ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ യന്ത്രഭാഗങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല. ബിഎസ് ആറ് സ്റ്റാന്റേഡ് മൂന്ന് സിലണ്ടര്‍ 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് സൂചന.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News