• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആകർഷണീയമായ മോഡലുകളുമായി 'കിയ' ഇന്ത്യയിലേക്ക്

By Web Desk    February 3, 2018   
ഇന്ത്യൻ വാഹന വിപണിയിലേക്കൊരു പുത്തൻ കൊറിയൻ കമ്പനികൂടി എത്തുന്നു. ദക്ഷിണകൊറിയൻ നിർമ്മാതാക്കളായ കിയ ആണ് ഇന്ത്യയിലേക്കെത്തുന്നത്. കിയ അടുത്തമാസം നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ വരവില്‍ ചെറു കാറുകളുമായാണ് കിയ ഇന്ത്യയിലെത്തുക എന്നാണ് സൂചന.
 
ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും എതിരെയുള്ള കിയയുടെ കോമ്പാക്ട് എസ്‌യുവിയായ കിയ എസ്പി കോണ്‍സെപ്റ്റ് ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലിന്‍റെ ഔദ്യോഗിക വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ എസ്പി കോണ്‍സെപ്റ്റ് എത്തിയേക്കും. അഗ്രസീവ് എല്‍ഇഡി ടെയില്‍ ലൈറ്റുകളും, ടെയില്‍ഗേറ്റിന് കുറുകെയുള്ള ക്രോം സ്‌ട്രൈപും കിയ എസ്പി കോണ്‍സെപ്റ്റിന്റെ ഡിസൈന്‍ സവിശേഷത.
 
പിക്കാന്റോ ഹാച്ച്ബാക്ക്, റിയ പ്രീമിയം ഹാച്ച്ബാക്ക്, സ്‌പോര്‍ടേജ് എസ്‌യുവി, സെറാറ്റോ സെഡാന്‍, ഒപ്റ്റിമ പ്രീമിയം സെഡാന്‍, സൊറന്റോ ഫുള്‍സൈസ് എസ്‌യുവി, സ്‌പോര്‍ടി സ്റ്റിംഗര്‍ സെഡാന്‍ മോഡലുകളെയും കൂട്ടുപിടിച്ചാണ് കിയ ഇന്ത്യയിലെത്തുന്നത്. 16 ഇലക്ട്രിക് വാഹനങ്ങളുമായി 2019ലാണ് ഇന്ത്യൻ വിപണിയിലെയ്ക്ക് ഇവർ എത്തുന്നതെന്നായിരുന്നു ആ ദ്യറിപ്പോര്‍ട്ടുകള്‍. ഈ വാഹനങ്ങള്‍ 2025-ഓടെ ആഗോളതലത്തില്‍ കൊണ്ടുവരും.  2020-ഓടെ  ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിളും കിയ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News