• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 പുതിയ ഫീച്ചറുകളുമായ് മാരുതി എസ്‌ക്രോസ്

By Web Desk    September 11, 2018   
SCROSS

 പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി മാരുതി  എസ്‌ക്രോസ് .പുതിയ ഫീച്ചറുകള്‍ കൊണ്ടുവന്നതിനാല്‍   
8.85 ലക്ഷം രൂപ മുതല്‍  മാരുതി എസ്‌ക്രോസിന് വില ആരംഭിക്കും. ക്രോസ്ഓവറിന്റെ വകഭേദങ്ങളില്‍ മുഴുവന്‍ കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്. പ്രാരംഭ സിഗ്മ വകഭേദം 8.85 ലക്ഷം രൂപയ്ക്ക് വിപണിയില്‍ എത്തുമ്‌ബോള്‍, 11.45 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ആല്‍ഫ വകഭേദത്തിന് വില വരുന്നത്.

പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ എസ്‌ക്രോസ് മോഡലുകള്‍ക്ക് മുഴുവന്‍ ലഭിക്കും. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങള്‍ എസ്‌ക്രോസില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

ക്രോസ്‌ഓവറിന്റെ ഇടത്തരം ഡെല്‍റ്റ വകഭേദത്തില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ മടക്കിവെയ്ക്കാവുന്ന മിററുകള്‍ എന്നിവയാണ് പുതിയ ഫീച്ചറുകള്‍. 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി എസ്‌ക്രോസില്‍. എഞ്ചിന്‍ 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News