• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  മാരുതി സുസൂക്കി; വാഗണാറിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലേക്ക് 

By Web Desk    October 2, 2018   
maruthi zuzuki

മാരുതി സുസൂക്കിയുടെ ഏറ്റവും ജനപ്രീതിയേറിയ മോഡലാണ് വാഗണാര്‍. ഇപ്പോള്‍ വാഗണാറിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. പരിഷ്‌കരിച്ച പതിപ്പ് അടുത്ത വര്‍ഷം മുതല്‍ വിപണിയില്‍ ലഭ്യമാകും. 

അടിമുടി വ്യത്യസ്തതയോടെയാണ് പുതിയ വാഗണ്‍ആര്‍ ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ പ്രത്യേകത സുരക്ഷയ്ക്ക് വളരെ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. എബിഎസും എയര്‍ബാഗുകളും ഹാച്ച്ബാക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി പുതിയ വാഗണ്‍ആറില്‍ ലഭിക്കും. കെയ് കാര്‍ ഗണത്തില്‍പ്പെടുന്ന വാഗണ്‍ആറില്‍ ചെറിയ 660 സിസി എഞ്ചിനാണ് സുസുക്കി നല്‍കുന്നത്. 

എന്തായാലും ഇന്ത്യയില്‍ എത്തുമ്ബോള്‍ വാഗണ്‍ആറിന് നിലവിലുള്ള 1.0 ലിറ്റര്‍ K10 എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുകയെന്നാണ് ലഭിക്കുന്ന സൂചനകള്‍. വാഹനത്തിന്റെ മുന്‍വശം പഴയ മോഡലില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഗ്രില്ലും ഹെഡ്‌ലൈറ്റും ഉള്‍പ്പെടെ ഒട്ടേറെ മാറ്റങ്ങള്‍ മുന്‍വശത്ത് വന്നിട്ടുണ്ട്.പുതിയ വാഗണ്‍ആറില്‍ ഇന്റീരിയറിലും നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. വിശാലമായ 2+3+2 സീറ്റിങ്ങ് ഘടനയാണ് ഒരുക്കിയിരിക്കുന്നത്. 2019 തുടക്കത്തില്‍ തന്നെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News