• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഇഗ്നിസുമായി മാരുതി സുസുകി

By Web Desk    September 17, 2018   

ഇന്ത്യന്‍ വിപണി  കീഴടക്കാന്‍  ഇഗ്നിസുമായി മാരുതി സുസുകി. ഇഗ്നിസിന്റെ ലിമിറ്റഡ് എഡിഷന്‍ മാത്രമേ കമ്പനി ഇപ്പോള്‍ ഇറക്കിയിട്ടുള്ളു. ഹാച്ച്ബാക്കിന്റെ ഡെല്‍റ്റ വകഭേദം അടിസ്ഥാനമാക്കി അകത്തും പുറത്തും മാറ്റങ്ങള്‍ വരുത്തിയാണ് ലിമിറ്റഡ് എഡിഷന്‍ ഇഗ്നിസ് ഒരുങ്ങുന്നത്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്ബുകള്‍ക്കും 15 ഇഞ്ച് അലോയ് വീലുകള്‍ക്കും പകരം. സാധാരണ ഹാലജന്‍ ഹെഡ്ലാമ്ബുകളും 15 ഇഞ്ച് സ്റ്റീല്‍ വീലുകളുമാണ് നല്‍കിയിരിക്കുന്നത്. സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, ഡോര്‍ ക്ലാഡിംഗ്, മേല്‍ക്കൂരയിലുള്ള സ്പോയിലര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവ മറ്റു പ്രത്യേകതകള്‍.

 
നിലവിലുള്ള ഇഗ്നിസിന് സമാനമായ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലിമിറ്റഡ് എഡിഷനും കരുത്തേകുന്നത്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളും ലഭ്യമാണ്. ഇഗ്നിസിന്റെ ഡീസല്‍ പതിപ്പ് കമ്ബനി നേരത്തെ അവതരിപ്പിച്ചിരുന്നെങ്കിലും മോശം വില്‍പനയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു, നെക്സ വെബ്സൈറ്റില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയ ലിമിറ്റഡ് എഡിഷന്‍ ഇഗ്നിസിന്റെ വില കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News