• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 മുച്ചക്ര ഇലക്ട്രിക് വാഹനം പുറത്തിറക്കി മഹീന്ദ്ര

By Web Desk    September 10, 2018   

 മുച്ചക്ര ഇലക്ട്രിക് വാഹനം പുറത്തിറക്കി മഹീന്ദ്ര.  ട്രിയോ ഇലക്ട്രിക് ത്രീവീലര്‍ ഡല്‍ഹിയില്‍ നടന്ന 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റില്‍ മഹീന്ദ്ര അവതരിപ്പിച്ചു. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്‌ട്രിക്‌ നിരത്തിലെത്തുന്നത്. ഇവ രണ്ടും D+3,D+4 സീറ്റര്‍ പതിപ്പില്‍ ലഭ്യമാകും. മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച്‌ കൂടുതല്‍ ഈട് നില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമാണ് ട്രിയോയിലെ പുതിയ ലിഥിയം അയോണ്‍ ബാറ്ററി.

എന്നാല്‍ വാഹനത്തിന്റെ പവറും ബാറ്ററി കപ്പാസിറ്റിയും അടക്കമുള്ള കൂടുതല്‍ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.

ത്രീവീലര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വരുമാനം 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഇലക്‌ട്രിക്‌ ത്രീവീലര്‍ സഹായിക്കുമെന്ന് ഗ്ലോബല്‍ സമ്മിറ്റില്‍ മഹീന്ദ്ര ഇലക്‌ട്രിക്‌ സി ഇ ഒ മഹേഷ്ബാബു വ്യക്തമാക്കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News