രണ്ട് പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്
By Web Desk
February 3, 2018
രണ്ട് പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കാനൊരുങ്ങി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. തണ്ടർബേഡ് 500 എക്സ്, തണ്ടർബേഡ് 350 എക്സ് എന്നിവയാണ് വരൻ പോകുന്ന പുത്തൻ മോഡലുകൾ. മോഡലുകളുടെ അവതരണം ഫെബ്രുവരി 22ന് നടക്കും.
സാങ്കേതികവിഭാഗത്തിൽ വലിയ മാറ്റമൊന്നുമില്ലാതെ തണ്ടർബേഡ് 500, തണ്ടർബേഡ് 350 എന്നിവയുടെ എക്സ് പതിപ്പുകൾ എത്തുക. യുവതലമുറയെ ലക്ഷ്യമിട്ട് കൂടുതൽ സ്പോർട്ടി രൂപത്തിലാവും തണ്ടർബേഡ് 500 എക്സിന്റെ വരവ്. പുത്തൻ ഹാൻഡില്‍ ബാർ, സിംഗിൾ പീസ് സീറ്റ്, കറുപ്പ് അലോയ് വീൽ, ട്യൂബു രഹിത ടയർ തുടങ്ങിയവയും തിളക്കമാർന്ന നിറമുള്ള ടാങ്കും മെക്കാനിക്കൽ ഭാഗങ്ങളിൽ കറുപ്പ് നിറവുമാണ് ഇരുബൈക്കുകളുടെയും പ്രത്യേകത.
‘തണ്ടർബേഡ് 500 എക്സി’ൽ തിളക്കമാർന്ന ചുവപ്പ്, വെളുപ്പ്, മഞ്ഞ അഥവാ നീല കോൺട്രാസ്റ്റിങ് പെയ്ന്റിങ്ങും ഇതിന് അനുയോജ്യമായ റിം സ്ട്രൈപ്പുകളുമുണ്ടാവും. പിൻഭാഗത്തു നിന്നും ബാക്ക്റസ്റ്റും ഒഴിവാക്കി. ഗ്രാബ് റയിലും കറുപ്പു നിറത്തിലാക്കി. തണ്ടർബേഡ് 500 എക്സിനു സമാനമായ മാറ്റങ്ങളും പരിഷ്കാരങ്ങളുമായിട്ടാണ് തണ്ടർബേഡ് 350 എക്സും എത്തുന്നത്. എൻജിനും എക്സോസ്റ്റിനുമൊക്കെ കറുപ്പ് നിറമാവും