• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഹ്യുണ്ടായി ട്യൂസോണ്‍ അടുത്ത മെയ് മാസം ഇന്ത്യയിലെത്തും

By Web Desk    October 19, 2018   
hyndai

കോംപാക്ട് എസ്യുവി ശ്രേണിയില്‍ ഹ്യുണ്ടായി അവതരിപ്പിച്ചട്യൂസോണ്‍വിദേശ നിരത്തുകളില്‍ ഓട്ടം ആരംഭിച്ച്അടുത്ത മെയ് മാസത്തില്‍  ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പുറം മോടിയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും സാങ്കേതിക വിദ്യയും മറ്റ്  സൗകര്യങ്ങളും മെച്ചപ്പെടുത്തിയാണ് ട്യൂസോണ്‍ എത്തിയിരിക്കുന്നത്. 

ഹെഡ്ലൈറ്റ് പൂര്‍ണമായും എല്‍ഇഡി ആയിട്ടുണ്ട്. ക്രോമിയം സ്ലാറ്റുകള്‍ നല്‍കിയിട്ടുള്ള എല്‍ ഷേപ്പ് ഗ്രില്ല്, പുതിയ ഡിസൈനിലുള്ള ബമ്ബര്‍, ഫോഗ് ലാമ്ബ് എന്നിവയ്ക്കൊപ്പം ബമ്ബറിലെ സ്‌കിഡ് പ്ലേറ്റുമാണ് മുന്‍വശത്തെ പുതിയ പ്രത്യേകതകള്‍.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങളോടെ പുതുതായെത്തുന്ന എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ക്യാബിന് ആഡംബരഭാവം പകരുന്നുണ്ട്. 360 ഡിഗ്രി ക്യാമറ, പുതിയ ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും പുതുമകളാണ്.

മെക്കാനിക്കലായുള്ള മാറ്റങ്ങള്‍ക്ക് കമ്ബനി മുതിര്‍ന്നിട്ടില്ല. ആറ് സ്പീഡ് ഒട്ടോമാറ്റിക്/ മാനുവല്‍ ഗിയര്‍ ബോക്സുകളില്‍ 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനാണ് ട്യൂസോണില്‍ ഒരുക്കിയിട്ടുള്ളത്. ഡീസല്‍ എന്‍ജിന്‍ 185 എച്ച്പി കരുത്തും പെട്രോള്‍ എന്‍ജിന്‍ 155 എച്ച്പി കരുത്തും ഉത്പാദിപ്പിക്കുംഓട്ടോണമസ് ബ്രേക്കിങ് ഉള്‍പ്പെടെ ശക്തമായ സുരക്ഷയാണ് ട്യൂസോണില്‍ ഒരുക്കുന്നത്.

Tags: hyndai
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News