• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
11:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പഴയ വാഹനങ്ങൾക്ക് ജനുവരി മുതൽ ഹരിത നികുതി

By Web Desk    December 20, 2016   
Air Pollution from Vehicle

തിരുവനന്തപുരം: പഴയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതി (ഗ്രീൻ ടാക്‌സ്) ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ഗ്രീൻ ടാക്‌സ് ഏർപ്പെടുത്താൻ കഴിഞ്ഞ ബജറ്റിലാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന വായുമലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം. പ്രതിവർഷം ഏഴ് കോടിയുടെ അധികവരുമാനവും ഇതുവഴി സർക്കാർ പ്രതീക്ഷിക്കുന്നു. 

കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങൾക്കും ഹരിത നികുതി ബാധകമായിരിക്കും. അതേസമയം, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട മോട്ടോർ സൈക്കിളുകളെയും ഓട്ടോറിക്ഷകളെയും നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കുന്ന വേളയിലാണ് മോട്ടോർ വാഹനവകുപ്പ് നികുതി ഈടാക്കുക. ട്രാൻസ്‌പോർട്ട് വിഭാഗത്തിലെ നാലോ അതിലധികമോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 200 രൂപ, മീഡിയം വാഹനങ്ങൾക്ക് 300 രൂപ, ഹെവി വാഹനങ്ങൾക്ക് 400 രൂപ എന്നിങ്ങനെയാണ് വാർഷിക നികുതി നിരക്ക്.

നോൺ ട്രാൻസ്‌പോർട്ട് വിഭാഗത്തിലെ നാലോ അതിൽ കൂടുതലോ ചക്രങ്ങളുള്ള വാഹനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് 400 രൂപ അടയ്ക്കണം. ഹരിത നികുതി അടയ്ക്കാത്ത വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ ഒന്നും ലഭിക്കുന്നതല്ലെന്ന് സംസ്ഥാന ട്രാൻസ്‌പ്പോർട്ട് കമ്മീഷണർ എസ്. അനന്തകൃഷ്ണൻ അറിയിച്ചു. നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷകൾ (ജി ഫോം) നികുതി അടക്കേണ്ട തീയ്യതിക്ക് മുപ്പത് ദിവസത്തിന് മുമ്പ് അപേക്ഷാഫീസ് അടച്ച് സമർപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇതിനുള്ള അപേക്ഷകൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News