• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബ്രിട്ടണില്‍  താരമാകാന്‍ കശ്മീര്‍ രാജവംശത്തിലെ ഹരി സിങ്ങിന്റെ വാഹനവും

By Web Desk    November 3, 2018   
britain

ബ്രിട്ടണില്‍ വച്ച് നടക്കുന്ന വിന്റേജ് കാര്‍ ലേലത്തില്‍ താരമാകാന്‍ കശ്മീര്‍ രാജവംശത്തിലെ ഹരി സിങ്ങിന്റെ വാഹനവും.  കശ്മീര്‍ രാജവംശത്തിലെ  അവസാനത്തെ കണ്ണിയായിരുന്ന ഹരിസിംങ്  ഉപയോഗിച്ചിരുന്ന വാഹനമാണിത്. വാക്സ്ഹോളിന്റെ 1924 മോഡല്‍ 30-98 ഒഇ വെലോക്സ് ടൂറര്‍ വാഹനമാണ് ലേലം ചെയ്യുന്നത്.  വാഹനത്തിന്റെ മതിപ്പുവില 3.6 കോടിയാണ്.  

ഡിസംബര്‍ 2ന് നടക്കുന്ന ലേലത്തില്‍  പുരാവസ്തുകളും വിന്റേജ് വാഹനങ്ങളുമാണ് ലേലം ചെയ്യപ്പെടുക. 1920 കാലഘട്ടങ്ങളിലെ സ്പോര്‍ട്സ് വാഹനമായിരുന്നു 30-98 ഒഇ വെലോക്സ്. ബ്രിട്ടണിലെ പ്രമുഖരായ ബോണ്‍ഹാംസാണ് വാഹനം ലേലത്തിനെത്തിക്കുന്നത്. 

അലുമിനിയത്തില്‍ തീര്‍ത്ത ശക്തമായ ബോഡിയുള്ള വാഹനമാണ് 30-98 ഒഇ വെലോക്സ്. ഇതിന് പുറമെ, ഹരി സിങ്ങിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ വാഹനത്തില്‍ കൂടുതലായി നിരവധി ഫീച്ചറുകളും നിര്‍മാതാക്കള്‍ ഒരുക്കിയിരുന്നു.

ആ കലഘട്ടത്തില്‍ യാത്രക്കാരന്റെ വശത്ത് ഹാന്‍ഡ് ബ്രേക്ക്, ഡോര്‍ എന്നിവ നല്‍കിയതിനൊപ്പം സ്പ്ലിറ്റ് സ്‌ക്രീന്‍ വിന്‍ഡ് ഷീല്‍ഡ് എന്നിവ അദ്ദേഹം പ്രത്യേകമായി വാഹനത്തില്‍ ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ വാഹനം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News