• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ബിഎംഡബ്ല്യു G310 RR  വിപണിയിലേക്ക്

By Web Desk    September 12, 2018   

ബിഎംഡബ്ല്യു ഏ310 ഞഞ  വിപണിയിലേക്ക്. ബിഎംഡബ്ല്യു G310 R ആണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും ചെറിയ ബൈക്ക്. ടിവിഎസിന്റെ ഫ്ളാഗ്ഷിപ്പ് മോഡല്‍ അപാച്ചെ RR310 ഒരുങ്ങുന്നതും ഇതേ ബിഎംഡബ്ല്യു ബൈക്കുകളുടെ അടിത്തറയില്‍ നിന്നാണ്. നവംബറില്‍ നടക്കാനിരിക്കുന്ന 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ബിഎംഡബ്ല്യു G310 RR ഔദ്യോഗികമായി പുറത്തിറക്കും.

രൂപഭാവത്തില്‍ വ്യത്യാസം ഉണ്ടെങ്കിലും G310 R ലുള്ള മെക്കാനിക്കല്‍ ഘടകങ്ങളാണ് G310 RR ലും ഒരുങ്ങുന്നത്. 313 സിസി റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ G310 RR ലും തുടിക്കും. എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്.

സീറ്റിന് താഴെയാണ് എക്‌സ്‌ഹോസ്റ്റിന്റെ സ്ഥാനം. ബൈക്കില്‍ പിന്‍സീറ്റില്ല. എന്തായാലും രൂപഭാവത്തില്‍ നെയ്ക്കഡ് സഹോദരന്‍ G310 R നെക്കാളും സ്‌പോര്‍ടിയാണ് G310 RR. ബിഎംഡബ്ല്യു മോട്ടോറാഡ് വികസിപ്പിച്ച കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങളാണ് ബൈക്കില്‍ ഏറിയപങ്കും. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഗോള്‍ഡന്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ നിറവേറ്റും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News