• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് വീണ് ജീവനക്കാരിക്ക് ഗുരുതരമായ പരിക്ക് 

By Web Desk    October 15, 2018   
air india

മുംബൈ: വിമാനത്തില്‍ നിന്ന് വീണ്  ജിവനക്കാരിക്ക് ഗുരുതരമായ പരിക്ക്. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ നിന്നായിരുന്നു അപകടം. തിങ്കളാഴ്ച്ച രാവിലെ മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വഴുതി വീഴുകയായിരുന്നു.  പരിക്കേറ്റ ഹര്‍ഷ ലോബോ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

എയര്‍ ഇന്ത്യയുടെ എഐ864 ബോയിംഗ് വിമാനത്തിലാണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു സംഭവം. വിമാനത്തിന്റെ എല്‍5 വാതില്‍ തുറന്ന് സ്റ്റെപ് ലാഡര്‍ ഉറപ്പിക്കുന്നതിനിടെയാണ് പിഴവ് സംഭവിച്ചതും ഹര്‍ഷ പുറത്തേക്ക് വീണതും. കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലത്തുനിന്ന് 30 അടി ഉയരത്തില്‍നിന്നാണ് വീണത്. സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News