• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
03:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ജൂപ്പിറ്ററിന്റെ പുതിയ ഗ്രാന്റേ എഡിഷനുമായി ടിവിഎസ് 

By Web Desk    October 1, 2018   

ഇന്ത്യയില്‍ പ്രചാരമേറിയ ജൂപിറ്റര്‍ സ്‌കൂട്ടറിന്റെ പുതിയ എഡിഷനുമായി ടിവിഎസ്. ജൂപിറ്റര്‍ ഗ്രാന്‍ഡെ എന്ന് പേരിട്ടിരിക്കുന്ന പുതിയ അഥിതിയുടെ പുറംമോടിയില്‍ കാര്യമായ മാറ്റങ്ങള്‍ കാണാം.മുന്‍ഭാഗത്തു കമ്ബനി പതിപ്പിച്ചിട്ടുള്ള ഗ്രാന്‍ഡെ എഡിഷന്‍ ബാഡ്ജാണ് കൂട്ടത്തില്‍ മുഖ്യം. പുതിയ നിറശൈലിയും ഗ്രാന്‍ഡെ എഡിഷന് മാറ്റുകൂട്ടുന്നു. ഫ്ളോര്‍ബോര്‍ഡിനും ഫൂട്ട്റെസ്റ്റുകള്‍ക്കും ബീജ് നിറമാണ്. സീറ്റുകള്‍ക്ക് നിറം ലെതര്‍ ബ്രൗണും. സ്‌കൂട്ടറിന്റെ പ്രീമിയം പരിവേഷം ഉയര്‍ത്തിക്കാട്ടാന്‍ സീറ്റുഘടന ശ്രമിക്കുന്നുണ്ട്.

മുന്‍ മഡ്ഗാര്‍ഡിന് മുകളിലുള്ള ക്രോം അലങ്കാരം ജൂപിറ്റര്‍ ക്ലാസിക് മോഡലില്‍ നിന്നും കമ്ബനി പങ്കിട്ടതാണ്. സാധാരണ മോഡലില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ ഗ്രാന്‍ഡെ എഡിഷനില്‍ ആവോളം കാണാം.

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്ബുകളും അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഗ്രാന്‍ഡെ എഡിഷന്‍ ജൂപിറ്ററിന്റെ വിശേഷങ്ങളില്‍പ്പെടും. സാധാരണ മോഡലിനെക്കാള്‍ കൂടുതല്‍ പ്രീമിയമായി ഗ്രാന്‍ഡെ എഡിഷന്‍ അനുഭവപ്പെടും.

സിവിടി ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുന്നത്. ARAI സാക്ഷ്യപ്പെടുത്തി 56 കിലോമീറ്റര്‍ മൈലേജ് ജൂപിറ്റര്‍ കാഴ്ച്ചവെക്കുമെന്നാണ് ടിവിഎസിന്റെ അവകാശവാദം. വിപണിയില്‍ ഹോണ്ട ആക്ടിവയുമായാണ് ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്‍ കൊമ്ബുകോര്‍ക്കുക.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News