• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബ്രിട്ടീഷ് നിർമ്മിത കാർ, മിനി ക്ലബ് മാൻ ഇന്ത്യൻ വിപണിയിൽ 

By Web Desk    December 16, 2016   
MINI Clubman

ന്യൂഡൽഹി: ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മിനി തങ്ങളുടെ സെക്കൻഡ് ജനറേഷൻ ക്ലബ് മാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 37.90 ലക്ഷം രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില. കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറിയില്ലാത്തതിനാൽ പൂർണ്ണമായും ബ്രിട്ടനിൽ നിർമ്മിച്ച് സിബിയു വഴിയാണ് രാജ്യത്തെത്തിക്കുന്നത്. 13.84 കിലോമീറ്റർ/ലിറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറിൽ 228 കിലോമീറ്റർ ആണ് ഉയർന്ന വേഗത. ക്ലബ് മാൻ കൂപ്പർ എസ് ആണ് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുക. 

189 ബിഎച്ച്പിയും 280എൻഎം ടോർക്കുമുള്ള 2.0ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എൻജിനാണ് പ്രധാന പ്രത്യേകത. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്, വെറും 7.2 സെക്കന്റുകൾ കൊണ്ട് 100 കി.മീ വേഗമാർജ്ജിക്കാനാകും, പിന്നിൽ ക്രോം ഹാന്റിലോടുകൂടിയ ടു ഡോർ ബൂട്ട് ലിഡ്, 17 ഇഞ്ച് സ്‌പോക് അലോയ് വീലുകൾ, പിന്നിൽ നിന്ന് തുറക്കാവുന്ന  ഡോറിൽ എൽഇഡി ടെയിൽലാമ്പ്, ലെതറിനാൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 8.8 ഇഞ്ച് സർക്കുലർ ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ലെതർ അപ്‌ഹോൾസ്‌ട്രെ തുടങ്ങിയവയും പ്രത്യേകതയാണ്. 

മൾട്ടിപ്പിൾ എയർബാഗ്, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോൾ എന്നിവയാണ് പ്രധാന സുരക്ഷാക്രമീകരണങ്ങൾ. പതിവ് മിനി മോഡലുകളേക്കാൾ അല്പം നീളകൂടുതലുണ്ട്  ക്ലബ് മാൻ കൂപ്പർ എസ്-ന്. 4,253എംഎം നീളവും 1,800എംഎം വീതിയും 1,441എംഎം ഉയരവുമാണുള്ളത്. 2,670എംഎം വീൽബേസുമാണുള്ളത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News