• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിപണിയിലെത്താനൊരുങ്ങി ടാറ്റ ടിയാഗൊ  JTP

By Web Desk    September 14, 2018   
TATA

ദീപാവലിക്ക് മുന്നോടിയായി വിപണിയിലെത്താനൊരുങ്ങി ടാറ്റ ടിയാഗൊ JTP. ടിയാഗൊ NRG ഹാച്ച്ബാക്കിന്റെ അവതരണ വേളയിലാണ്  പുതിയ ടിയാഗൊ   JTP പതിപ്പ് വരുന്നകാര്യം ടാറ്റ വ്യക്തമാക്കിയത്. ആറു ലക്ഷമാണ് ടിയാഗോയ്ക്ക് വില വരുന്നത്.

തിളങ്ങുന്ന ഫ്രെയിമുള്ള കറുത്ത ഹണികോമ്ബ് ഗ്രില്ലും, ചുവപ്പു നിറത്തിലുള്ള JTP ലോഗോയുമാണ് മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മിററുകള്‍ക്കും നിറം ചുവപ്പാണ്. വലിയ എയര്‍ഡാമും ഭീമന്‍ ഫോഗ്ലാമ്ബുകളുമാണ് ഡിസൈന്‍ സവിശേഷതകളില്‍ വരുന്നത്
 

15 ഇഞ്ച് ആറു സ്‌പോക്ക് അലോയ് വീലുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, തിളങ്ങുന്ന കറുത്ത മേല്‍ക്കൂര, സ്‌പോയിലര്‍ എന്നിവ ടിയാഗൊ JTP മോഡലിന്റെ വിശേഷങ്ങളാണ്. 3,746 mm നീളവും, 1,647 mm വീതിയും, 1,502 mm ഉയരവും ടിയാഗൊ JTP എഡിഷനുണ്ട്. നീളത്തിന്റെയും വീതിയുടെയും കാര്യത്തില്‍ ടിയാഗൊ - ടിയാഗൊ ജെടിപി മോഡലുകള്‍ തമ്മില്‍ വ്യത്യാസമില്ല. എന്നാല്‍ JTP പതിപ്പിന് 33 mm ഉയരം കുറവാണ്.

165 mm (13 ഇഞ്ച് വീലുകള്‍), 170 mm (14 ഇഞ്ച് വീലുകള്‍) എന്നിങ്ങനെയാണ് സാധാരണ ടിയാഗൊയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. എന്നാല്‍ ടിയാഗൊ JTP എഡിഷന്‍ 161 mm ഗ്രൗണ്ട് ക്ലിയറന്‍സ് അവകാശപ്പെടും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടിയാഗൊ JTP, ടിഗോര്‍ JTP മോഡലുകള്‍ക്ക് തുടിപ്പേകുക. മൂന്നു സിലിണ്ടര്‍ എഞ്ചിന് 109 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

 

Tags: JTP
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News