• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:33 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യന്‍ നിര്‍മ്മിത ബെന്‍സ് ഇനി അമേരിക്കയിലേക്ക് 

By Web Desk    September 28, 2018   
GLC- SUV

 

 

ഇന്ത്യന്‍ നിര്‍മ്മിത ബെന്‍സ് ഇനി അമേരിക്കയിലേക്കും. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സ് മെയ്ഡ് ഇന്‍ ഇന്ത്യ ജിഎല്‍സി എസ്.യു.വിയാണ്  അമേരിക്കയിലേക്ക് കയറ്റി അയക്കാനൊരുങ്ങുന്നത്. കമ്ബനിയുടെ പുനെ ചാകനിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് എസ്യുവി കയറ്റി അയക്കുന്നത്. ജിഎല്‍സി അടുത്ത മാസത്തോടെ അമേരിക്കന്‍ തീരത്തെത്തുമെന്നാണ് സൂചന.G

ട്രംപ് ഭരണകൂടം ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഘട്ടത്തിലാണ് ഇന്ത്യയില്‍ നിന്ന് കാറുകള്‍ അമേരിക്കയിലെത്തുന്നത്. നോര്‍ത്ത് അമേരിക്കയിലെ അലബാമയില്‍ ബെന്‍സിന് നിര്‍മാണ കേന്ദ്രമുണ്ടെങ്കിലും ജിഎല്‍സി അവിടെനിന്നും പുറത്തിറക്കാന്‍ കമ്ബനിക്ക് പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ട്.

2009ലാണ് ബെന്‍സ് പുനെയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ നിന്നും വര്‍ഷംതോറും 20,000 യൂണിറ്റ് വാഹനങ്ങള്‍ പുറത്തിറക്കാന്‍ സാധിക്കും. രാജ്യത്തെ ആഡംബര വാഹന നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ കപ്പാസിറ്റിയുള്ളതും ഈ കേന്ദ്രത്തിലാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News