• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നാല് ലക്ഷം കടന്ന്  ടൊയോട്ടയുടെ എത്തിയോസ് സീരിയസ് കാറുകളുടെ വില്‍പ്പന 

By Web Desk    September 26, 2018   
4 lakh toyota

കൊച്ചി:നാല് ലക്ഷം കടന്ന്  ടൊയോട്ടയുടെ എത്തിയോസ് സീരിയസ് കാറുകളുടെ വില്‍പ്പന.  2011ലാണ് കമ്പനി ഇന്ത്യയില്‍ എത്തിയോസ് സീരിയസ് കാറുകള്‍ അവതരിപ്പിച്ചത്. പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ, എത്തിയോസ് ക്രോസ്സ് എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് എത്തിയോസ് സീരിയസ്. 2018 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 10 ശതമാനം വര്‍ദ്ധനവാണ് എത്തിയോസ് ലിവ രേഖപ്പെടുത്തിയത്.

2016 സെപ്റ്റംബറിലാണ് ടോയോട്ട പുതിയ സുരക്ഷാസവിഷേതകളുമായി പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ എന്നീ മോഡലുകള്‍ വിപണിയില്‍ എത്തിച്ചത്. ആകര്‍ഷകമായ രണ്ടു നിറങ്ങള്‍ സംയോജിപ്പിച്ച് മനോഹരമായ ഡ്യൂവല്‍ ടോണ്‍ ലിവയും നിരത്തില്‍ എത്തി. എത്തിയോസ് ക്രോസ്സിന്റെ ലിമിറ്റഡ് എഡിഷന്‍ വാഹനമായ എത്തിയോസ് ക്രോസ് എക്‌സ് കഴിഞ്ഞ സെപ്റ്റംബറിലാണ് വില്‍പ്പനക്കെത്തിയത്. ഡ്യൂവല്‍ടോണ്‍ ലിവക്ക് ഉപഭോക്താക്കളില്‍ നിന്നുംലഭിച്ച മികച്ച പ്രതികരണത്തോടെ എത്തിയോസ് ലിവയുടെ സ്വകാര്യവാഹന വിഭാഗത്തിലെ വളര്‍ച്ച 95 ശതമാനമായി ഉയര്‍ന്നു.

മികച്ച സുഖസൗകര്യങ്ങള്‍, സുരക്ഷാസംവിധാനങ്ങള്‍, ഉയര്‍ന്ന റീ സെയില്‍വാല്യൂ, മികച്ച ഇന്ധന ക്ഷമത, ഏറ്റവും കുറഞ്ഞ മെയ്ന്റനന്‍സ് ചിലവ് എന്നിവയാണ് ടൊയോട്ട എത്തിയോസ് സീരിയസിനെ ജനപ്രിയമാക്കുന്നത്. വിപണിയിലെ വികസിച്ചുവരുന്ന ആവശ്യങ്ങള്‍ അനുസരിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങളെ നവീകരിക്കുവാനും ടൊയോട്ടയുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവുംമികച്ച ഫീച്ചറുകള്‍ പ്രദാനം ചെയ്യുവാനും ഞങ്ങള്‍ തുടര്‍ച്ചയായി കഠിന പ്രയത്‌നം നടത്തിക്കൊണ്ടേയിരിക്കുമെന്ന്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്‍ രാജ വ്യക്തമാക്കി.

എല്ലാവിഭാഗങ്ങളിലും ഉള്ള ഇരട്ട എസ്ആര്‍എസ് എയര്‍ ബാഗ്ഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഫോഴ്‌സ് ലിമിറ്റര്‍, പ്രീ ടെന്‍ഷനര്‍ തുടങ്ങിയവയോട് കൂടിയ മുന്‍ സീറ്റ് ബെല്‍റ്റുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ലോക്കുകള്‍, എന്നിവ സെഗ് മെന്റില്‍ തന്നെ ഒരു പുതിയസുരക്ഷാ മാനദണ്ഡം സൃഷ്ടിച്ചിരിക്കുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News