• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

155 സിസി സ്‍കൂട്ടറുമായി യമഹ

By Web Desk    October 30, 2018   

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹയുടെ എന്‍മാക്‌സ് 155 വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയിട്ട് കുറച്ചുകാലമായി. 2016ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡല്‍ ഇന്ത്യയില്‍ അവതരിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ നിരത്തിലെ പരമ്പരാഗത സ്‌കൂട്ടറുകളില്‍ നിന്നും വേറിട്ട വ്യക്തിത്വമാണ് എന്‍മാക്‌സിന്. കോംപാക്ട് ഡൈമന്‍ഷനില്‍ യൂറോപ്യന്‍ ഡിസൈനിലാണ് സ്‌കൂട്ടറിന്റെ നിര്‍മാണം. 155 സി.സി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം.

ഈ എഞ്ചിന്‍ പരമാവധി 8000 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും പരമാവധി 6000 ആര്‍പിഎമ്മില്‍ 14.4 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ബ്ലൂ കോര്‍ എഞ്ചിന്‍ വഴി 41.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദ്ധാനം ചെയ്യുന്നു. 1955 എംഎം നീളവും 740 എംഎം വീതിയും 1115 എംഎം ഉയരവും 1350 എംഎം വീല്‍ബേസും 135 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. 

വളരെ ആഡംബര പ്രൗഡിയോടെയാണ് എന്‍മാക്‌സ് എത്തുന്നത്. എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രണ്ട് ഫ്ളൈ സ്‌ക്രീന്‍, സ്മോക്ക്ഡ് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ് എന്നിവയാണ് എന്‍മാക്സിലെ മുഖ്യ സവിശേഷതകള്‍. 

13 ഇഞ്ചാണ് വീല്‍. മാറ്റ് ഡീപ് റെഡ്, മാറ്റ് ഗ്രേ, പ്രീമിയര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന എന്‍മാക്‌സിന് എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രണ്ട് ഫ്‌ളൈ സ്‌ക്രീന്‍, സ്‌മോക്ക്ഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ് എന്നിവയാണ് എന്‍മാക്‌സിലെ മറ്റു പ്രത്യേകതകള്‍. 6.6 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 

ഡിസ്‌ക് ബ്രേക്കിനൊപ്പം ഓപ്ഷണലായി ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനവും എന്‍മാക്‌സിനു സുരക്ഷ ഒരുക്കും. 127 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ഇന്ത്യന്‍ നിരത്തില്‍ അപ്രീലിയ SR 150, വെസ്പ 150 എന്നിവയാകും എന്‍മാക്‌സിന്റെ പ്രധാന എതിരാളികള്‍. ഏകദേശം ഒരു ലക്ഷത്തിനുള്ളിലാകും വാഹനത്തിന്‍റെ വിപണി വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News