• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രവാസി ഭാരതീയ ദിവസിന് ബെംഗളുരുവിൽ തുടക്കം

By Web Desk    January 7, 2017   
Pravasi Bharatiya Divas

ബെംഗളുരു: പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ഇന്ന് മുതൽ ബെംഗളുരുവിലെ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ആറായിരത്തോളം പ്രവാസി പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സാമൂഹിക മാറ്റങ്ങൾ സമ്മേളനത്തിന്റെ പ്രധാന ചർച്ചാവിഷയമാകും. വിവിധ വിഷയങ്ങളിൽ നടക്കുന്ന സെഷനുകളിൽ പ്രവാസി പ്രതിനിധികൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ കേന്ദ്ര സർക്കാറിനെ നേരിട്ട് അറിയിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. 

സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് യുവ പ്രവാസികളുടെ സംഗമമാണ് നടക്കുന്നത്. യുവസംരംഭകര്‍ക്കുള്ള സാധ്യതകള്‍, വിദേശത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ വിശദമായി ചര്‍ച്ചചെയ്യുന്ന സെഷനുകളാണ് ഇന്ന് നടക്കുക.

 രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനം അഭിസംബോധനം ചെയ്യും. സമാപന ദിവസമായ ജനുവരി ഒമ്പതിന് പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമ്മാനിക്കും. 

നിലവിൽ 3.12 കോടി ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ 1.34 കോടി പേർ ഇന്ത്യൻ വംശജരും 1.7 കോടി പേർ വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാരുമാണ്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News