• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:14 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗ്രാമീണ ജീവിതത്തിന്റെ ദൃശ്യഭംഗിയെ അതിന്റെ ആത്മാവോടെ ഒപ്പിയെടുത്ത് ശാക്കിര്‍ എറവക്കാടിന്റെ ചിത്ര പ്രദര്‍ശനം

By Web Desk    October 30, 2018   
shakir erakkad

ഗ്രാമീണ ജീവിതത്തിന്റെ ദൃശ്യഭംഗിയെ അതിന്റെ ആത്മാവോടെ ഒപ്പിയെടുത്ത് ശാക്കിര്‍ എറവക്കാടിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം. സ്വകാര്യ സ്ഥാപനത്തില്‍ ആര്‍ട്ട് ഡയറക്ടറും ഡിസൈനറും കാര്‍ട്ടൂണിസ്റ്റുമായ ശാക്കിര്‍ എറവക്കാട്  ദര്‍ബാര് ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടത്തുന്ന ചിത്രപ്രദര്‍ശനത്തില്‍ കേരളീയ നാട്ട് പ്രദേശങ്ങളിലെ ജീവിതങ്ങള്‍ മുതല്‍ ഉത്തരേന്ത്യന്‍ ജീവിത പശ്ചാത്തലങ്ങളും പുരാതന അറേബ്യന്‍ ഗോത്ര സ്മൃതികളും ക്യാന്‍വാസില്‍ നിറച്ചിരിക്കുന്നു.

മൂന്ന് വര്‍ഷത്തോളം പ്രവാസിയായിരുന്ന  ശാക്കിര്‍ 2013-14 കാലഘട്ടങ്ങളില്‍ വരച്ച 22 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരുക്കന്‍ വരകളില്‍ അക്രലിക്ക് നിറങ്ങള്‍ ചേര്‍ത്താണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. 

പാലക്കാട് എറവക്കാട് സ്വദേശിയായ ശാക്കിര്‍ തന്റെ നാട്ടിന്‍പുറത്തും,യാത്രകളിലും കണ്ട നേര്‍ക്കാഴ്ചകളെയാണ് ഗ്രാമ്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ കലാസ്വാദകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. 

കേരള ലളിത കലാ അക്കാദമി ഉള്‍പ്പടെ കേരളത്തിന് അകത്തും പുറത്തുമായ് ശാക്കിറിന്റെ  നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്.  പ്രശസ്ത എഴുത്തുകാരന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്ത ഗ്രാമ്യം ചിത്ര പ്രദര്‍ശനം ചെവ്വാഴ്ച അവസാനിക്കും 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News