• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:49 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആശയ-യാഥാര്‍ത്ഥ്യ വൈരുദ്ധ്യങ്ങളെ തുറന്ന് കാണിച്ച് ജീസിന്റെ ചിത്രങ്ങള്‍ 

By Web Desk    September 27, 2018   
jees paintings

തിരുവനന്തപുരം ഫൈന്‍ ആട്‌സ് കോളേജ് എംഎഫ്എ വിദ്യാര്‍ത്ഥിയായിരുന്ന  ചിത്രകാരന്‍ വരന്തപ്പിള്ളി സ്വദേശി ജീസ് രാജന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സുഹൃത്തുക്കള്‍ നടത്തുന്ന ചിത്രപ്രദര്‍ശനം ദര്‍ബാര്‍ ആട്‌സ് ഗാലറിയില്‍ ആരംഭിച്ചു. ലളിതകലാ അക്കാദമിയുടെ സഹകരണത്തോടും കൂടിയാണ് പ്രദര്‍ശനം നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ചിത്രകലാ വിദ്യാര്‍ത്ഥിയായ ജീസ് അന്തരിച്ചത്. 2015 -17 വര്‍ഷങ്ങളില്‍ ജീസ് വരച്ച 25ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

മത,സാമൂഹിക, രാഷ്ട്രീയ വിമര്‍ശനവും പച്ചയായ ജീവിതാനുഭവങ്ങളുമാണ് ജീസ് തന്റെ ചിത്രങ്ങളിലേക്ക് പകര്‍ത്തിയിരിക്കുന്നത്. കൂടാതെ ചിന്തകളും ആശയങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളെയും ചിത്രകാരന്‍ വരച്ച് കാട്ടുന്നു. 

ചിത്രങ്ങള്‍ക്കൊപ്പം ജീസിന്റെ ഡിജിറ്റല്‍ വര്‍ക്കുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30ാം തിയതി വരെ നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനത്തിന്റെ സമയം   രാവിലെ 11 മുതല്‍ 7 വരെയാണ്   

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News