• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാതടിപ്പിക്കുന്ന വെടിയൊച്ചകള്‍ക്കിടയില്‍ ഒരു നിമിഷം പോലും കണ്ണടക്കാൻ ആകാതെ കാശ്മീർ

By Web Desk    January 7, 2018   

ജമ്മുകശ്മീര്‍ എന്നും ഒരു കലാപ പ്രദേശമാണെന്ന് കാലാകാലം നമ്മളെ ഓര്‍മ്മപ്പെടുത്തുകയാണ്. നമ്മള്‍ സുരക്ഷിതരാണെന്ന് സന്തോഷിക്കുമ്പോഴും എരിയുന്ന മനസുമായാണ് കശ്മീര്‍ ഓരോ ദിനവും പിന്നിടുന്നത്. ഇത് വളരെ ആശങ്കയോടെയാണ് നമുക്ക് വീക്ഷിക്കാൻ കഴിയുക.

നമ്മൾ സമാധാനത്തോടെ ഉറങ്ങുമ്പോള്‍, കാതടിപ്പിക്കുന്ന വെടിയൊച്ചകള്‍ക്കിടയില്‍ ഒരു നിമിഷം കണ്ണടക്കാൻ പോലുമാകാതെ ഭയപ്പെട്ട് കഴിയുന്നവരാണ് കശ്മീരിലെ ജനങ്ങള്‍. അവസാനമായി ഡിസംബര്‍ 30-31 എന്നി ദിവസങ്ങളില്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണവും ഇതിന്റെ വെളിപ്പെടുത്തല്‍ തന്നെയാണ്. പുല്‍വാമയിലെ ആക്രമണത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പല കാഴ്ചപ്പാടുകളിലൂടെയാണ് രാഷ്ട്രീയക്കാര്‍ കശ്മീരിലെ കലാപങ്ങളെ കാണുന്നത്. ഒരു ഭാഗം ഇന്ത്യയില്‍ നിന്ന് വിട്ട് പോകാന്‍ ആഗ്രഹിക്കുന്നു, മറുവശത്ത് ബിജെപി സര്‍ക്കാരിന്റെ സൈനീകരുടെ നീക്കമാണ് കാണാന്‍ സാധിക്കുക. പരസ്പരം പൊരുത്തപ്പെടാതെ കിടക്കുകയാണ് ഇവിടം. രാഷ്ട്രീയക്കാര്‍ അവരുടെ വാദം നടപ്പാക്കുമ്പോള്‍ സൈനീകര്‍ അവരുടെ തീരുമാനം നടപ്പിലാക്കുന്നു. ജനങ്ങള്‍ ഇവിടെ നിസഹയരായി നിൽക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ചത് വളരയധികം വിവാദങ്ങള്‍ ഉയർത്തിയിരുന്നു. ബിജെപി സര്‍ക്കാരും ഹുറിയത്ത് വിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ നീണ്ടു പോകുകയും, ഹുറിയത്ത് വിഭാഗത്തിനെ തീവ്രവാദിയായി സര്‍ക്കാര്‍ മുദ്ര കുത്തുകയും ചെയ്യുകയാണ്. നിര്‍ഭാഗ്യവശാല്‍, കാശ്മീരിലെ രാഷ്ട്രീയ പരിഹാരത്തിന് വഴിതെളിയുമെന്നാണ് പലരും വിശ്വസിക്കുന്നത്.

കാശ്മീര്‍ താഴ്വരയില്‍ ജനങ്ങളുടെ വാക്കുകള്‍ക്ക് വില നല്‍കാതെ കൂടുതല്‍ സൈന്യത്തെ അവിടെ വിന്യസിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷ എന്ന് പറയുമ്പോഴും അവര്‍ പലപ്പോഴും പീഡിപ്പിക്കുകയാണ് ഇവിടെ.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2014-ല്‍ സാധാരണക്കാര്‍ 28, തീവ്രവാദികള്‍ 110, സൈനികര്‍ 47, 2015-ല്‍ സാധരണക്കാര്‍ 17, 108 തീവ്രവാദികള്‍, 39 സൈനികര്‍, 2016-ല്‍ 15 സാധാരണക്കാര്‍ 150 തീവ്രവാദികള്‍, 82 സൈനികര്‍, 2017-ല്‍ 40 സാധാരണക്കാര്‍, 206 തീവ്രവാദികള്‍, 75 സൈനികര്‍ എന്നിങ്ങനെ പോകുന്നു. ഭീകര ആക്രണത്തില്‍ അല്ല സൈനികരുടെ വെടിവെയ്പ്പിലാണ് ഇവിടുത്തെ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത്.

വാജ്‌പേയി മുതല്‍ നരേന്ദ്രമോദി വരെയുള്ള ഭരണത്തിനിടെ ജമ്മുകശ്മീരിന്റെ രാഷ്ട്രീയ പ്രശ്‌നം ഇന്നും തര്‍ക്ക വിഷയമായി തന്നെയാണ് നിലകൊള്ളുന്നത്. പല ചര്‍ച്ചകള്‍ നടന്നെങ്കിലും ജമ്മുകശ്മീര്‍ പ്രശ്‌നം ഇന്നും ഒരു തര്‍ക്ക പ്രശ്‌നമായി തന്നെ അവശേഷിക്കുകയാണ്. ഭരണങ്ങള്‍ മാറി വരുമ്പോഴും കശ്മീര്‍ നിവാസികള്‍ ഈ തര്‍ക്കത്തിന് ഒരു പരിഹാരമാണ് ആഗ്രഹിക്കുന്നത്. സുരക്ഷിതത്വത്തെ കുറിച്ചാണ് വേവലാതിപ്പെടുന്നത്. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ എന്നും പ്രതീക്ഷയായി തന്നെ അവശേഷിക്കുകയാണ് ഇവിടെ. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News