• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

APRIL 2019
FRIDAY
11:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിവാഹ നിശ്ചയം കഴിഞ്ഞു; മിയാ ഖലീഫയ്ക്ക് ആശംസകളുമായി ആരാധകര്‍

By Web Desk    March 20, 2019   

പ്രശസ്ത പോണ്‍ താരം മിയ ഖലീഫയുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ആശംസയുമായി ആരാധകര്‍ അവരുടെ സോഷ്യല്‍ മീഡിയ നിറഞ്ഞു. സ്വീഡന്‍ സ്വദേശി റോബര്‍ട്ട് സാന്‍ഡ്ബര്‍ഗാണ് മിയയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. മിയ ഇത് സമ്മതിച്ചുവെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചിക്കാഗോയിലെ ഒരു ഹോട്ടലില്‍ വച്ച് മിയ റോബര്‍ട്ട് അണിയിച്ച മോതിരം സ്വീകരിച്ചു. ചിക്കാഗോയിലെത്തിയ കാര്യവും ഹോട്ടല്‍ സ്മിത്തില്‍നിന്ന് ഭക്ഷണം കഴിച്ച് മോതിരം നല്‍കിയ കാര്യവും റോബര്‍ട്ട് കുറിച്ചു. മികച്ച ഭക്ഷണം ഒരുക്കിയ ഹോട്ടല്‍ അധികൃതര്‍ക്കും റോബര്‍ട്ട് നന്ദി പറഞ്ഞു.

റോബര്‍ട്ടിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മിയ ഇക്കാര്യം സ്ഥിരീകരിച്ചു. മിയ വിവാഹ മോചിതയായ സമയത്താണ് സ്വീഡനില്‍ ഒരു ഹോട്ടലില്‍ വച്ച് റോബര്‍ട്ടിനെ കാണുന്നതും പരിചയത്തിലാകുന്നതും. പിന്നീടാണ് ബന്ധം വിവാഹത്തിലേക്കെത്തുന്നത്.

ഭീകരരുടെ വധഭീഷണിയെത്തുടര്‍ന്ന് അഭിനയം നിര്‍ത്തിയ താരമാണ് മിയ ഖലീഫ. എന്നാല്‍ കരിയര്‍ മടുത്തിരുന്നില്ല എന്നും ഭീഷണി അസഹ്യമായതിനേത്തുടര്‍ന്ന് അഭിനയം നിര്‍ത്തുകയായിരുന്നുവെന്നും അവര്‍ തുറന്നുപറഞ്ഞിരുന്നു. ലബനന്‍ സ്വദേശിയാണ് 26 വയസുകാരിയായ മിയ.

അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഏതാനും ചിത്രങ്ങളും വീഡിയോകളും താഴെ കാണാം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News