• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘2018ലെ അവസാന കണ്ടെത്തല്‍’; ഈജിപ്തില്‍ നിന്ന് 4,400 വര്‍ഷം പഴക്കമുള്ള കല്ലറ കണ്ടെത്തി .

By Shahina    December 17, 2018   
Pyramid

കെയ്റോ: ഇത് 2018 ലെ അവസാന കണ്ടെത്തല്‍, ഈജിപ്തില്‍ നിന്നും 4,400 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തിയതിനെ ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രി വിശേഷിപ്പിച്ചതിങ്ങനെയാണ്. കെയ്‌റോയിലെ പിരമിഡുകള്‍ നിറഞ്ഞ സക്വാറയില്‍ നിന്നാണ് 4,400 വര്‍ഷം പഴക്കമുള്ള ഒരു ഒരു പുരോഹിതന്റെ ശവക്കല്ലറ കണ്ടെത്തിയത്. പര്യവേക്ഷകരെ ഉദ്ധരിച്ച് പുരാവസ്തു വകുപ്പ് മന്തി ഖാലിദ് എല്‍ എനാനി ആണ് ഔദ്യോഗികമായി ഈ വിവരം പുറത്ത് വിട്ടത്.

ഈജിപ്തിലെ അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ കാലത്തിലുള്ളതാണ് കല്ലറ. ഫറവോ ഭരണകാലത്ത് ഉന്നത പദവി അലങ്കരിച്ചിരുന്ന പുരോഹിതന്റെയാണ് കല്ലറ എന്നാണ് നിഗമനം. കല്ലറയ്ക്കുള്ളില്‍ 12 ചെറുമാടങ്ങളും 24 വര്‍ണഭംഗിയുള്ള പ്രതിമകളുമുണ്ട്.

ആകര്‍ഷകമായ അന്തരീക്ഷമാണ് ശവക്കല്ലറയ്ക്കുള്ളില്‍. ഭംഗിയേറിയ കൊത്ത് പണികളാലും ചുവര്‍ ചിത്രങ്ങളാലും നിര്‍മിക്കപ്പെട്ട ശവക്കല്ലറയില്‍ മാതാവിനൊപ്പവും പത്‌നിക്കൊപ്പവുമുള്ള പുരോഹിതന്റെ ചിത്രങ്ങള്‍ കൊത്തി വെച്ചിട്ടുണ്ട്. ഫറവോ ജോസറിന്റെ ഭരണകാലത്തുണ്ടായിരുന്ന പ്രശസ്ത ശില്‍പി ഇംഹോട്ടെപ് ആണ് ഈ പിരമിഡിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയതെന്നാണ് കണ്ടെത്തല്‍ ജോസര്‍ പിരമിഡ് സ്ഥിതി ചെയ്യുന്നിടത്ത് നിന്ന് ക്രിസ്തുവിന് മുന്‍പുള്ളതും ഏറെ പഴക്കമുള്ളതുമായ ഒരുപാട് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ മുതലാണ് സ്ഥലത്ത് പര്യവേക്ഷണം ആരംഭിച്ചത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News