• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റഫാല്‍ ഇടപാടില്‍ സുപ്രിംകോടതി വിധി ഇന്ന്.

By Shahina    December 14, 2018   
rafael-flights

ദില്ലി: റഫാല്‍ യുദ്ധ വിമാന ഇടപാടിലെ അഴിമതിയെ കുറിച്ച് കോടതി നിരീക്ഷണത്തില്‍ ഉള്ള അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് രാവിലെ 10:30 ആണ് വിധി പ്രസ്താവിക്കുന്നത്.

അഭിഭാഷകര്‍ ആയ മനോഹര്‍ ലാല്‍ ശര്‍മ്മ, വിനീത് ദണ്ഡ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്, മുന്‍ ബി ജെ പി നേതാക്കളും കേന്ദ്ര മന്ത്രിമാരും ആയിരുന്ന യശ്വന്ത് സിന്‍ഹ അരുണ്‍ ഷൂരി എന്നിവര്‍ ആണ് റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

റാഫേല്‍ വിമാനങ്ങളുടെ വില പരസ്യപ്പെടുത്താന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദത്തിന് ഇടയില്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ വിധി കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വളരെ നിര്‍ണായകം ആണ്. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News