• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റാഫേല്‍ ഇടപാട്: സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പ്രതിരോധ മന്ത്രാലയവുമായി നടത്തേണ്ട ചര്‍ച്ച ഇത് വരെ നടത്തിയിട്ടില്ല.

By Shahina    December 15, 2018   
rafale-flights

ദില്ലി: റാഫേല്‍ ഇടപാട് സംബന്ധിച്ച സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് ജനുവരി അവസാനമേ തയ്യാറാകുകയുള്ളു. റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പ്രതിരോധ മന്ത്രാലയവുമായി നടത്തേണ്ട ചര്‍ച്ച ഇത് വരെ നടത്തിയിട്ടില്ല എന്ന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. റാഫേല്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് കൈമാറിയിരുന്നതായി ഇന്നലത്തെ സുപ്രിം കോടതി വിധിയില്‍ പരാമര്‍ശിച്ചിരുന്നു.

റഫാല്‍ യുദ്ധ വിമാനങ്ങളുടെ വില കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിശോധിച്ചെന്നും അതിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു നല്‍കിയെന്നും ഇന്നലെ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍.റാഫേല്‍ ഇടപാട് സംബന്ധിച്ച സിഎജി യുടെ അന്തിമ റിപ്പോര്‍ട്ട് ജനുവരി അവസാനമേ തയ്യാറാകുകയുള്ളു എന്ന് ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അന്തിമ റിപ്പോര്‍ട്ട് തയ്യാറാകുന്നതിന് മുമ്പ് സിഎജി ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രാലയത്തിലെഉദ്യോഗസ്ഥരും ആയി ചര്‍ച്ച നടത്തേണ്ടതുണ്ട്. ഈ ചര്‍ച്ച ഇത് വരെ നടന്നിട്ടില്ല. സിഎജി പാര്‍ലമെന്റിനാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. പാര്‍ലമെന്റാണ് റിപ്പോര്‍ട്ട് പിഎസിയുടെ പരിശോധനയ്ക്കു വിടുന്നത്. സിഎജി തയ്യാറാക്കാത്ത റിപ്പോര്‍ട്ട് എങ്ങനെ സുപ്രിം കോടതി വിധിയില്‍ സ്ഥാനം പിടിച്ചു എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. സിഎജി സിഎജി റിപ്പോര്‍ട്ട് പിഎസിക്ക് കൈമാറി എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിട്ടില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

എന്നാല്‍ കോടതിയെ ബോധപൂര്‍പ്പം തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ സുപ്രിം കോടതിക്ക് കൊടുത്ത രേഖകളില്‍ സിഎജിയും സര്‍ക്കാരും തമ്മില്‍ നടത്തിയ ചില കമ്മ്യൂണിക്കേഷന്‍ ലെറ്ററുകള്‍ ഉള്‍പെടുത്തിയതാണ് എന്ന സംശയം ശക്തമാകുകയാണ്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കുന്നത് വരെ ദുരൂഹത തുടരും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News