• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വെനസ്വേലയിൽ റഷ്യൻ യുദ്ധവിമാനം, ചൊടിച്ച് യു.എസ്...

By Shahina    December 12, 2018   
russianflight

കരാക്കസ്: പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്ക് പിന്തുണ ഉറപ്പിച്ച് റഷ്യയുടെ രണ്ട് ടി.യു.-160 ബോംബർ വിമാനങ്ങൾ തിങ്കളാഴ്ച വെനസ്വേലയിൽ ഇറങ്ങി. ആണവായുധങ്ങൾ  വഹിക്കാൻ ശേഷിയുള്ളവയാണിത്. അഴിമതിയിൽ മുങ്ങിയ രണ്ട്‌ സർക്കാരുകൾ പൊതുഫണ്ട് ധൂർത്തടിക്കുകയാണെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. അതേസമയം, പോംപിയോയുടെ പ്രതികരണം പൂർണമായും അനുചിതമാണെന്ന് റഷ്യൻ സർക്കാർ പറഞ്ഞു.

രണ്ട് റഷ്യൻ വിമാനങ്ങൾക്കൊപ്പമാണ് യുദ്ധവിമാനങ്ങൾ സിമോൺ ബോളിവർ വിമാനത്താവളത്തിൽ ഇറങ്ങിയത്. 2013-ലും ഇവിടെ രണ്ട് ജെറ്റ് വിമാനങ്ങൾ ഇവിടെ എത്തിയിരുന്നു. വെനസ്വേലയും റഷ്യയും കാലങ്ങളായി അടുത്ത സൗഹൃദത്തിലാണ്. മഡുറോയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും കൂടിക്കാഴ്ച നടത്തി തൊട്ടുപിന്നാലെയാണ് യുദ്ധവിമാനങ്ങൾ എത്തിയത്.

വെനസ്വേലയിലെ ജനാധിപത്യജീവിതം താറുമാറാക്കാൻ വൈറ്റ് ഹൗസ്‌ നേരിട്ട് ഇടപെടുന്നുണ്ടെന്നും സ്വതന്ത്രസർക്കാരിനെ അട്ടിമറിക്കാനാണ് അവർ  ശ്രമിക്കുന്നതെന്നും മഡുറോ ഞായറാഴ്ച ആരോപിച്ചിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News