• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
01:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഈ ബൈക്ക് യാത്രകള്‍ അവസാനിക്കുന്നത് മോര്‍ച്ചറി ഭിത്തിയിലേക്കോ? വേണം ജാഗ്രത; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

By shahina tn    December 24, 2018   
accident-3 (1)

അപടകടങ്ങളിലെ പ്രധാന വില്ലനാകട്ടെ പലപ്പോഴും ബൈക്കുകളുമാണ്.  വാഹനത്തില്‍ സഞ്ചരിക്കുന്നവരുടെ ജീവനും ഒപ്പം കാല്‍നടക്കാരന്റെ ജീവന്‍ പോലും ബൈക്കുകള്‍ കവര്‍ന്നെടുക്കുന്ന വാര്‍ത്തകളാണ് നാം എന്നും പത്രങ്ങളില്‍ കാണുന്നത്. റോഡ് അപകടങ്ങളില്‍ ഓരോ ദിവസവും യുവാക്കളുടെ ജീവന്‍ പൊലിഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സജി ഡൊമനിക്കിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ബൈക്ക് അപകടത്തില്‍ മരിച്ച ബന്ധുവിന്റെ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിക്ക് മുന്നില്‍ കാത്ത് നിന്നപ്പോള്‍ ഭിത്തിയില്‍ കണ്ട ദുഃഖകരമായ കാഴ്ചയെക്കുറിച്ചാണ് സജി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ബൈക്ക് അപകടത്തില്‍ മരിച്ച യുവാക്കളുടെ ഫോട്ടോയാണ് ആ ഭിത്തി നിറയെ. അതില്‍ ഭൂരിഭാഗവും മുപ്പത് വയസില്‍ താഴെയുള്ളവരുമായിരുന്നു. എന്നാല്‍ മരിച്ചവരുടെ മുഴുവന്‍ ഫോട്ടോ ഭിത്തിയില്‍ ഇല്ലെന്ന് കൂടി സജി തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്ത് മാത്രം കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പന്ത്രണ്ട് പേരാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ബൈക്ക് യാത്ര അപകടമാണെന്നറിഞ്ഞ് ഒരിക്കലും ബൈക്ക് ഓടിക്കാതിരുന്ന സജിയുടെ ബന്ധു മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ കയറിയതായിരുന്നു. എന്നാല്‍ മരണമായിരുന്നുരണ്ടുപേരെയും കാത്തിരുന്നത്. മോര്‍ച്ചറിക്ക് പുറത്തുള്ള ആ ഭിത്തിയില്‍ ഇനിയും ഒഴിഞ്ഞ ഇടങ്ങള്‍ ഉണ്ട്. ഭിത്തിയിലെ ഒഴിഞ്ഞ ഇടങ്ങളില്‍ നിന്ന് ഒരു പാട് ചെറുപ്പക്കാരുടെ മുഖങ്ങള്‍ തെളിഞ്ഞ് വരുന്നതു പോലെ തനിക്ക് തോന്നുന്നതായും സജി പറയുന്നു.

അമിത വേഗതയാണ് പലപ്പോഴും അപകടങ്ങളെ വിളിച്ചുവരുത്തുന്നത്. എന്നാല്‍ കണ്‍മുന്നില്‍ എത്ര അപകടങ്ങള്‍ കണ്ടാലും റോഡ് നിയമങ്ങള്‍ പാലിക്കാനോ യാത്രകളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താനോ ആരും തയ്യാറാകുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് കാല്‍നടക്കാരുടെ ജീവന്‍ പോലും പലപ്പോഴും റോഡുകളില്‍ പൊലിയുന്നു.

സംസ്ഥാനത്ത് ശരാശരി ഒരു ദിവസം ബൈക്ക് അപകടത്തില്‍ മാത്രം 25 പേര്‍ മരിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പത്രവാര്‍ത്തകളിലൂടെ അറിയുന്ന ഈ മരണ വാര്‍ത്തകള്‍ സ്വന്തം കുടുംബത്തിലേക്ക് കടന്നുവരുമ്പോള്‍ മാത്രമാണ് നഷ്ടപ്പെടുന്ന ഓരോ ജീവനുകളുടെയും വില നമ്മള്‍ അറിയുന്നത്. ഇരു ചക്ര വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഇത്ര ഗൗരവമുള്ള വിഷയമായിട്ടും ഇന്നും പലരും റോഡ് നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ല.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News