• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വാഹനാപകടം; ഐഎം വിജയന്റെ സഹോദരന്‍ മരിച്ചു

By Shahina    December 15, 2018   
Biju

തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്റെ സഹോദരന്‍ ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു (52) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് അപകടം നടന്നത്. ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു.

നെഞ്ചിനും തലക്കും പരിക്കേറ്റ ഗുരുതരാവസ്ഥയിലായിരുന്നു ബിജു. ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷിനു(31) നിസാര പരിക്കേറ്റു. ലിഗേഷും പ്രദേശത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് ബിജുവിനെ ആശുപത്രിയിലെത്തിച്ചത്.

ഐനിവളപ്പില്‍ മണിയുടെയും കൊച്ചമ്മുവിന്റെയും മൂത്തമകനാണ് കൃഷ്ണന്‍ (ബിജു). കുറ്റുമുക്കാണ് സ്ഥലം. ഭാര്യ: ലത. മക്കള്‍: കാവ്യ, കിരണ്‍, കൈലാസ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News