• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എടപ്പാള്‍ മാരത്തണ്‍: ‘സംഘമിത്രങ്ങള്‍’ ഉപേക്ഷിച്ചോടിയ ബൈക്കുകള്‍ തിരികെ കൊടുക്കാതെ പൊലീസ്‌

By Web Desk    January 23, 2019   
edappal

മലപ്പുറം: ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ദിവസമുണ്ടായ സംഘമിത്രങ്ങളുടെ കൂട്ടയോട്ടത്തിന് കേരളം സാക്ഷ്യം വഹിച്ചിരുന്നു. എടപ്പാള്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ഹര്‍ത്താലനുകൂലികളുടെ ഓട്ടത്തെ എടപ്പാള്‍ ഓട്ടം എന്നാണ് സമൂഹമാധ്യമങ്ങള്‍വിശേഷിപ്പിക്കുന്നത്. എടപ്പാളിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സംഘമിത്രങ്ങള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിവിധ സ്റ്റേഷനുകളിലായി കിടന്ന് നശിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ പൊലാസ് വണ്ടി വിട്ടു കൊടുക്കുകയുള്ളൂ.

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് കര്‍മ്മസമിതി ഹര്‍ത്താല്‍ നടത്തിയത്. മലപ്പുറം എടപ്പാളില്‍ സിപിഎമ്മും സംഘപരിവാറും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടിയൊളിച്ചത്. ബൈക്കിലെത്തിയൊരു സംഘവും എടപ്പാളില്‍ എടപ്പാളില്‍ സംഘടിച്ചു നിന്നൊരു സംഘവും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ബൈക്ക് റോഡില്‍ ഉപേക്ഷിച്ചു പോയതാരാണെന്നുള്ള കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയിലടക്കം തര്‍ക്കം ഉണ്ടായിരുന്നു. ഹര്‍ത്താല്‍ ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ എടപ്പാളില്‍ നാലുപൊലീസുകാരടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.

ബൈക്കുകളുടെ ഉടമസ്ഥരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വാഹനം അന്വേഷിച്ച് ഇതുവരെ ആരും സ്റ്റേഷനില്‍ എത്തിയിട്ടില്ല. ചിലരൊക്കെ ഫോണില്‍ വിളിച്ച് വാഹനം കസ്റ്റഡിയിലുണ്ടെന്നു ഉറപ്പിച്ചെങ്കിലും നേരിട്ട് ഹാജരായിട്ടില്ല. ഏതായാലും അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ ബൈക്കുകള്‍ വിട്ടുനല്‍കുകയുള്ളൂ എന്ന നിലപാടിലാണ് പൊലീസ്.

 

Tags: Accident
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News