• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
04:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മിസ് വേള്‍ഡ്‌ ആയപ്പോള്‍ കിട്ടിയ കിരീടം എവിടെ? ലഭിച്ചതില്‍ ഏത് അവാര്‍ഡാണ് ഏറെയിഷ്ടം?; കുട്ടികളുടെ ചോദ്യം നിരന്നു; ജീവിതത്തില്‍ നേരിട്ട ഏറ്റവും കുഴപ്പിക്കുന്ന ഇന്റര്‍വ്യൂ ഇതാണെന്ന് പ്രിയങ്ക (വീഡിയോ)

By Web Desk    October 2, 2017   

പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ‘ലിങ്ക്ഡ് ഇന്‍’ വേണ്ടി നാലു കുട്ടികള്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യൂണിസെഫിന്റെ അംബാസിഡര്‍ കൂടിയായ പ്രിയങ്കയ്ക്ക് ലിങ്ക്ഡ് ഇന്‍ പവര്‍ പ്രൊഫൈല്‍ അവാര്‍ഡ് നല്‍കിയായിരുന്നു കുട്ടികളുടെ ഇന്റര്‍വ്യൂ. താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും കുഴപ്പിക്കുന്ന ഇന്റര്‍വ്യൂ എന്ന് വിശേഷിപ്പിച്ചാണ് പ്രിയങ്ക ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

എങ്ങനെയാണ് ഒരു പവര്‍ഫുള്‍ പ്രൊഫൈല്‍ സ്വന്തമാക്കിയത് എന്ന ചോദ്യത്തോടെയാണ് തുടങ്ങിയത്. നിങ്ങള്‍ ഏത് പ്രൊഫഷനില്‍ ജോലി ചെയ്യുന്ന ആളായാലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ സ്വാധീനിക്കാനാകും. അങ്ങനെ നല്ല കാര്യങ്ങളും നല്ല പ്രവര്‍ത്തികളും ചെയ്താല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവാമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

യൂനിസെഫുമായി ബന്ധപ്പെട്ട് പ്രിയങ്ക പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയായിരുന്നു മറ്റൊരു കുട്ടിക്ക് അറിയേണ്ടിയിരുന്നത്. ഒരു ചിത്രം ആസ്പദമാക്കിയായിരുന്നു ചോദ്യം. ആ പെണ്‍കുട്ടികള്‍ യൂണിസെഫിലെ തന്റെ കൂട്ടുകാരാണെന്നും അതു സ്‌കൂളിലെ ചിത്രമല്ലെന്നും അതൊരു കമ്മ്യൂണിറ്റി സെന്ററാണെന്നും തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട അവകാശങ്ങളെക്കുറിച്ചു തുറന്നു പറയാനും ആ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന അറിവുനേടാനും അവിടെ നിന്നും ലഭിക്കുന്ന അറിവ് അവരുടെ കൂട്ടുകാര്‍ക്കുവേണ്ടി പങ്കുവെയ്ക്കുന്നതിനു കൂടിയാണ് അവര്‍ അവിടെ വന്നതെന്നും പ്രിയങ്ക പറഞ്ഞു.

2000 ല്‍ പ്രിയങ്ക മിസ് വേള്‍ഡ്‌ കിരീടം സ്വന്തമാക്കിയപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം തനിക്കേറെയിഷ്ടപ്പെട്ടിരുന്നുവെന്നും ആ കിരീടം എന്തുകൊണ്ടാണ് ഇപ്പോഴും കൈവശം സൂക്ഷിക്കാത്തത് എന്നുമായിരുന്നു ഒരു കൊച്ചുമിടുക്കിയുടെ ചോദ്യം. ആ കുട്ടിയോട് നന്ദി പറഞ്ഞ ശേഷം പ്രിയങ്ക അവളുടെ സംശയം തീര്‍ത്തുകൊടുത്തു. മിസ് വേള്‍ഡിനെ അണിയിക്കുന്ന കിരീടം യഥാര്‍ഥ വജ്രംകൊണ്ടും സഫയറുകൊണ്ടും നിര്‍മ്മിച്ചതാണെന്നും ഓരോ വര്‍ഷത്തെയും സുന്ദരിമാരുടെ ശിരസ്സില്‍ അണിയിക്കുന്നത് ആ കിരീടമാണെന്നും പറഞ്ഞുകൊണ്ട് പ്രിയങ്ക ആ കുറുമ്പിക്കുട്ടിയുടെ സംശയം തീര്‍ത്തു.

 

 

ഒരുപാട് അവാര്‍ഡുകളൊക്കെ തേടിവന്നിട്ടുണ്ടല്ലോ അതില്‍ ഏത് അവാര്‍ഡാണ് ഏറെയിഷ്ടം എന്നായിരുന്നു മറ്റൊരു കുട്ടിയുടെ ചോദ്യം.പദ്മശ്രീയാണ് ഏറ്റവും ഇഷ്ടപ്പെട്ട അവാര്‍ഡെന്നും ആ അംഗീകാരങ്ങളൊന്നും ഒരു ചിത്രത്തെ അടിസ്ഥാനമാക്കി ലഭിച്ചതല്ലെന്നും പ്രിയങ്ക പറഞ്ഞു. പപ്പിള്‍ പെബിള്‍ പിക്ചേഴ്സിലെ ചീഫ് ട്രബിള്‍ മേക്കറിനെക്കുറിച്ചു വിശദീകരിക്കാമോ എന്നായിരുന്നു മറ്റൊരു കക്ഷിയുടെ ചോദ്യം. അതെന്റെ പ്രൊഡക്ഷന്‍ കമ്പനിയാണെന്നും എല്ലാവരും കമ്പനിയുടെ സിഇഒ ഒക്കെയാവാന്‍ ആഗ്രഹിക്കും. അതു ബോറിങ് ആയതുകൊണ്ടാണ് ചീഫ് ട്രബിള്‍മേക്കര്‍ എന്ന സ്ഥാനം ഞാന്‍ സ്വീകരിച്ചത്. എല്ലാവരും സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ ചെന്നു കയറി ഓരോ കുസൃതികള്‍ ഒപ്പിക്കുകയാണ് എന്റെ പതിവ്. നിങ്ങളെല്ലാവരും നിങ്ങളുടെ വീട്ടിലെ ട്രബിള്‍ മേക്കേഴ്സ് അല്ലേ… അതുപോലെയാണ് ഞാനും എന്ന കുസൃതി നിറഞ്ഞ മറുപടിയായിരുന്നു പ്രിയങ്കയുടേത്.

അമേരിക്കന്‍ ടെലിവിഷന്‍ഷോയുടെ അവതാരകയായി എത്തിയപ്പോഴുണ്ടായ വെല്ലുവിളികള്‍ എന്തൊക്കെയാണെന്നായിരുന്നു ഒരു പെണ്‍കുട്ടിയുടെ ചോദ്യം. തുടക്കത്തില്‍ ആക്സന്റ് പ്രശ്നമായിരുന്നുവെന്നും പിന്നെ പരിശ്രമത്തിലൂടെ താന്‍ ആ പ്രശ്നങ്ങളെയൊക്കെ അതിജീവിച്ചെന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി. നിങ്ങളുടെ നല്ല ചോദ്യങ്ങള്‍ക്ക് നന്ദിയെന്നു പറഞ്ഞുകൊണ്ടാണ് കുഞ്ഞു കൂട്ടുകാരുമൊത്തുള്ള അഭിമുഖം പ്രിയങ്ക അവസാനിപ്പിച്ചത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News