• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
04:00 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഋത്വിക് എന്നെ മാനസീക രോഗിയാക്കി; മാപ്പു പറയണം; ആപ്കി അദാലത്തില്‍ തുറന്നടിച്ച് കങ്കണ

By Web Desk    August 31, 2017   

ഋത്വിക് റോഷന്‍ തന്നെ മാനസിക രോഗിയാക്കിയെന്നും അതിനു തന്നോട് മാപ്പു പറയണമെന്നും കങ്കണ. രജത് ശര്‍മ്മയുടെ ആപ്കി അദാലത്ത് എന്ന ഷോയിലാണ് കങ്കണ റണൗട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. 

മാനസികമായും വൈകാരികമായും ഞാന്‍ രോഗിയായിപോയി. അര്‍ധ രാത്രിയില്‍ ഉറക്കമില്ലാതെ അര്‍ധ രാത്രയില്‍ ഉണര്‍ന്നിരുന്ന് കരയുമായിരുന്നെന്നും കങ്കണ പറഞ്ഞു. ഇത് പറയുമ്പോള്‍ കങ്കണയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. സെപ്തംബര്‍ 2-നു പുറത്ത വിടുന്ന ഷോയുടെ പ്രമോ വീഡിയോയാണ് പുറത്തു വന്നത്. 

നേരത്തെ, ഋത്വിക് റോഷന്‍ തന്റെ കാമുകനാണെന്ന കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെ ഋത്വിക് റോഷന്‍ കങ്കണയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. 

അതിന് പിന്നാലെ കങ്കണ ഋത്വികിന് അയച്ച സ്വകാര്യ ഇ-മെയിലുകള്‍ ചോര്‍ന്നു. ഋത്വികിന്റെ പേഴ്‌സണല്‍ മെയിലില്‍ നിന്നാണ് കത്തുകള്‍ ചോര്‍ന്നത്. എന്നാല്‍ മെയില്‍ തന്റേതല്ലെന്നും,തനല്ല അത് ചോര്‍ത്തിയതെന്നും മറുപടിയുമായി ഋത്വിക് റോഷന്‍ പറഞ്ഞു. 

ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരാള്‍ക്ക അയച്ച കത്തുകള്‍ പുറത്തായപ്പോള്‍ ലോകത്തിന് മുമ്പില്‍ ഞാന്‍ നഗ്നായക്കപ്പെട്ടപ്പോലെയാണ് തോന്നിയതെന്നും കങ്കണ പറഞ്ഞു. വിവാദങ്ങള്‍ ചെറുതായോന്ന് അടങ്ങിയപ്പോഴാണ് പുതിയ വെടിപടക്കത്തിന് തീകൊളുത്തി കങ്കണ വീണ്ടുമെത്തുന്നത്. 

‘I want @iHrithik's apology for causing mental trauma', #KanganaRanaut told me in #AapKiAdalat Sat, Sept 2 at 10 pm @indiatvnews pic.twitter.com/6SQBW2v1po

— Rajat Sharma (@RajatSharmaLive) August 30, 2017
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News