• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
04:00 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആമസോണിനെ വിറപ്പിച്ച ഓജോ ബോർഡ്.

By Web Desk    August 20, 2017   

ആഗോള ഓൺലൈൻ ഭീമന്മാരായ ആമസോൺ ഈയിടെ മലയാളികളായ പുസ്തകപ്രേമികളുടെ സ്ഥിരവേദിയായി.അത്യാവശ്യം വായനാശീലമുള്ളവർക്കു മനസ്സിലായിക്കാണും.ഓജോ ബോർഡുമായി അഖിൽ പി ധർമജൻ നടന്നുകയറിയത് ആഗോളമലയാളി വായനക്കാരുടെ ഹൃദയത്തിലേക്കും ആമസോണിന്റെ ഹൊറർ പുസ്തക വിഭാഗത്തിലെ  ഒന്നാംസ്ഥാനത്തേക്കുമാണ്.

ഓജോ ബോർഡ് എന്ന പുസ്തകം എഴുതി ഹിറ്റ്ലിസ്റ്റിൽ ഒന്നാമതെത്തിച്ച അഖിൽ പി ധർമജൻ എന്ന 24 കാരന് പറയാനുള്ളത്.

:-ഒട്ടനേകം ചതികളുടെ കഥ പറയാനുണ്ടാകുമല്ലേ ഈ കഥ പബ്ലിക്കേഷന്സിന്റെ കഥപറച്ചിലുകാരന്?

(ചെറുചിരിയോടെ.)  ചതിയെന്നൊന്നുമില്ല ഇപ്പോൾ ഈ നിലയിലിങ്ങനെയെങ്കിലും നില്ക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനു കാരണക്കാരായി അങ്ങനെ കുറച്ചുപേരുണ്ട്.അത്രേയുള്ളൂ.ഒന്നാമത് ഞാനെഴുതിയ ബുക്ക് പബ്ലിഷ് ചെയ്യാമെന്നേറ്റു എന്റെ കയ്യിൽനിന്നും കാശും വാങ്ങി പ്രിന്റ് ചെയ്തിട്ട് ഒരു കോപ്പി പോലും എനിക്ക് ലഭിച്ചില്ല ആരും വാങ്ങുന്നില്ലായെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി.പക്ഷെ പിന്നീട് മറ്റു പല ബുക്ക് ഫെസ്റ്റിനും ഞാനെന്റെ പുസ്തകം കണ്ടു.അവിടുന്ന് വീണ്ടും കാശുകൊടുത്തു ഞാനെന്റെ ബുക്ക് വാങ്ങി പലർക്കും അയച്ചുകൊടുക്കേണ്ടി വന്നു.പിന്നീടാണ് ഞാൻ ചിന്തിച്ചത് മറ്റുള്ളവരുടെ കാലു പിടിച്ചുനടക്കുന്നതിനേക്കാൾ സ്വന്തമായി അതങ്ങിറക്കിയാലോ എന്ന്.കാരണം നമ്മൾ അത്രയേറെ സ്നേഹിക്കുന്ന നമ്മുടെ സൃഷ്ടി മറ്റൊരാളിട്ടു തട്ടിക്കളിക്കുന്നത് കാണണ്ടല്ലോ.അങ്ങനെയാണ് കഥ പബ്ലിക്കേഷൻസ് എന്ന പബ്ലിക്കേഷൻ കമ്പനി സ്വന്തമായി തുടങ്ങുന്നത്.

: ആമസോണിൽ ഒന്നാമതെത്തിയ താങ്കളുടെ പുസ്തകം ഇപ്പോൾ ലഭ്യമല്ല എന്നാണല്ലോ കാണിക്കുന്നത് എന്ത് പറ്റി?

അതിനിവരുന്ന പുതിയ എഴുത്തുകാരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.ആമസോണിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ മിക്കപ്പോഴും ഒരേ എഴുത്തുകാരുടെ പുസ്തകങ്ങളായിരിക്കും കിടക്കുക.എന്നാൽ പെട്ടന്നൊരു ദിവസം ആരുമറിയാത്ത ഒരാൾ ഒന്നാമതെത്തിയാൽ കാലങ്ങളായി ചില മേഖലകൾ കുത്തകയാക്കി വെച്ചിരിക്കുന്നവർക്കു അത് സ്വീകാര്യമാകണമെന്നില്ല.അങ്ങാനാകുമ്പോൾ അവരത് റിപ്പോർട്ട് ചെയ്യും പുസ്തകത്തിന് വേണ്ടത്ര ക്വാളിറ്റിയില്ല,കോപ്പിയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്. എന്നാൽ വൻസ്രാവുകൾക്കൊപ്പം നീന്തുന്ന പരല്മീനുകളെയും സ്നേഹിക്കുന്ന മറ്റുപലരുമുണ്ടാകും അവരുടെയും ശ്രമഫലമായി ഉടനെത്തന്നെ ആമസോണിൽ പുസ്തകം ലഭിച്ചുതുടങ്ങും. 

:എന്നാണ് അടുത്ത പ്രകാശനം?.

(ഏറെ പ്രതീക്ഷയോടെ)അടുത്തതായി ഇറക്കാനുദ്ദേശിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയും മറ്റും സീരീസുകളായി എഴുതിയ ഒരു നോവലുണ്ട് 'മെർക്കുറി അയലൻഡ്'.ഒരു ഫാന്റസി അയലൻഡ് ആ ദ്വീപിലേക്ക്‌ യാത്ര ചെയ്യുന്ന കുറച്ചുപേർ അങ്ങനെയൊരു കഥ.അതോടൊപ്പം മറ്റു രണ്ടു കഥകളും ചിന്തിക്കുന്നുണ്ട്.

: സ്വന്തം കഥകൾ മാത്രമേ കഥ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുകയുള്ളു?.
 

 ഏയ് അങ്ങനൊന്നുമല്ല പക്ഷെ ഇപ്പൊ സാമ്പത്തികമായി ഒന്ന് ഭദ്രമാകുന്നതുവരെ സ്വന്തം സൃഷ്ടികളായിരിക്കും പ്രസിദ്ധീകരിക്കുക.

:എന്തായിരുന്നു കഥയെഴുത്തിലേക്ക് തിരിയാനുള്ളപ്രചോദനം  വല്ല പുസ്തകങ്ങളും? അല്ലെങ്കിൽ എഴുത്തുകാർ?.

(ചെറിയൊരു ചിരിയോടുകൂടി) അയ്യോ അങ്ങനൊന്നുമല്ല.കാര്യം ചിലപ്പോ നിങ്ങൾക്ക് രസമായിത്തോന്നാം. പക്ഷെ കുട്ടിക്കാലം മുതലേ എനിക്ക് കള്ളത്തരങ്ങൾ പിടിച്ചാൽ പിടിച്ചുനിക്കാൻ എന്തെങ്കിലും കഥപറഞ്ഞുനിൽക്കാൻ അറിയാമായിരുന്നു.പിന്നെ ആ ശീലം അങ്ങനെ തുടർന്നു ഒടുക്കം തോന്നി ഈ കഥകൾ  പേപ്പറിലേക്ക് മാറ്റിക്കൂടേയെന്ന്.
പിന്നെ  ധാരാളം വായിക്കുമായിരുന്നു അതുമാകാം.

:പുതിയ  എഴുത്തുകളെന്തെങ്കിലും? ഒരു സിനിമയുടെ ലക്ഷണം  മുഖത്തു കാണുന്നുണ്ട്.

(തുടക്കം മുതലേയുള്ള ചിരി കൈവിടാതെ.) എന്തെങ്കിലുമല്ല എല്ലാമറിഞ്ഞിട്ടാണ ചോദ്യമെന്നു മനസ്സിലായി കേട്ടത് ശരിയാണ് പുതിയൊരു തമിഴ് ചിത്രത്തിന്റെ കഥ ഞാനാണ് എഴുതിയത് പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നു ഉടനെ റിലീസാകും.തമിഴ് അറിയാത്തതുകൊണ്ട് തിരക്കഥ ചെയ്യാൻ കഴിഞ്ഞില്ല.ഈയടുത്താണ് ഞാൻ തമിഴ് എഴുതാനും പറയാനും ശരിക്ക് പഠിച്ചത്.ചിലപ്പോൾ അതിന്റെ റീമയ്ക്  മലയാളത്തിലുമുണ്ടായേക്കാം.

:എന്താണ് താങ്കളെ മാതൃകയാക്കി മുന്നോട്ട് കടന്നുവരുന്ന പുതിയ യുവ എഴുത്തുകാരോട് പറയാനുള്ളത്?.

(സീരിയസായി) അയ്യോ മാതൃകയെന്നൊന്നും പറയല്ലേ അങ്ങനൊന്നുണ്ടാകാതിരിക്കുകയാണ് നല്ലത് എന്നാണെനിക്കു പറയാനുള്ളത്. ആരുടേയും ഉപദേശം സ്വീകരിക്കാതെ സ്വന്തം മനസ്സിലെ എഴുത്തിൽ നല്ല വിശ്വാസമുണ്ടെങ്കിൽ എഴുതിത്തുടങ്ങുക. നമ്മുടെ വഴി നമ്മൾ തന്നെ വെട്ടിത്തെളിക്കുക .

നന്ദി. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News